
നാം കഴിക്കുന്ന മത്സ്യത്തിന് നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കഴിവുണ്ട്. മത്സ്യത്തിൽ അടങ്ങിയിട്ടുള്ള ബി വിറ്റാമിനുകളായ തയമിൻ, നിയാസിൻ, ഫോളിക് ആസിഡ്, ഇരുമ്പ്, സിങ്ക് എന്നീ പോഷകങ്ങളാണ് ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതും അണുബാധകൾ തടയുന്നതും.
മത്സ്യത്തിലുള്ള സിങ്ക് തലച്ചോറിന്റെ ആരോഗ്യകരമായ പ്രവർത്തനം ഉറപ്പാക്കുന്നു. കുട്ടികളിലെ വിശപ്പില്ലായ്മ പരിഹരിക്കാനും സഹായിക്കുന്നു മത്സ്യം. കുട്ടികൾക്ക് സ്ഥിരമായി മത്സ്യം നല്കുന്നത് വിളർച്ച തടയുന്നു. വിറ്റാമിൻ എ യുടെ പ്രധാന ഉറവിടം കൂടിയാണ് മത്സ്യം. ചെറിയ മത്സ്യങ്ങളിൽ കാൽസ്യവും ഫോസ്ഫറസും സമ്പന്നമായി അടങ്ങിയിട്ടുള്ളതിനാൽ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം ഉറപ്പാക്കും. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിൻ ഡി കാൽസ്യം, ഫോസ്ഫറസ് എന്നിവയെ ആഗിരണം ചെയ്യാനും സഹായിക്കുന്നു.