
ന്യൂഡൽഹി: വിൻഡീസുമായുള്ള ഏകദിന പരമ്പരയ്ക്ക് ശേഷം ആഗസ്റ്റിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം സിംബാബ്‌വെയിൽ മൂന്ന് ഏകദിനങ്ങളുടെ പരമ്പര കളിക്കും.ആഗസ്റ്റ് 18 നും 22 നും ഇടയിലാണ് മത്സരങ്ങൾ. സിംബാബ്‌വെ പര്യടനത്തിനുശേഷം ഏഷ്യാ കപ്പ് ആരംഭിക്കുന്നതിനാൽ സീനിയർ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചേക്കും. സഞ്ജു സാംസൺ ഉൾപ്പെടെയുള്ള ഇന്ത്യയുടെ രണ്ടാം നിര ടീമായിരിക്കും സിംബാബ്‌വെയിൽ കളിക്കുക.