
ക്വലാലംപുർ : മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റൺ ടൂർണമെന്റിന്റെ പുരുഷ സിംഗിൾസ് സെമിഫൈനലിൽ പൊരുതിത്തോറ്റ് മലയാളി താരം എച്ച്.എസ് പ്രണോയ്.ഹോംഗ് കോംഗിന്റെ ആൻഗസ് കാ ലോംഗിനെതിരെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് പ്രണോയ് തോൽവി സമ്മതിച്ചത്. സ്കോർ : 17-21, 21-9, 21-17. ഇതോടെ ടൂർണമന്റിലെ ഇന്ത്യൻ സാന്നിദ്ധ്യം അവസാനിച്ചു.