
ലോകത്തെ ഏറ്റവും വലിയ റെസ്‌ലിംഗ് എന്റർടെയിൻമെന്റ് കമ്പനിയായ വേൾഡ് റെസ്‌ലിംഗ് എന്റർടെയിൻമെന്റ് കമ്പനി മേധാവിക്കെതിരായ ലൈംഗിക ആരോപണം ഒതുക്കി തീർത്തത് 95 കോടി രൂപയ്‌ക്കെന്ന് റിപ്പോർട്ട്. ഏറ്റവമധികം കാഴ്ചക്കാരുള്ള റെസ്‌ലിംഗ് വിനോദ പരിപാടികൾ ഒരുക്കുന്ന വേൾഡ് റസ്‌ലിംഗ് ഫെഡറേഷന്റെ ഉടമകളായ കമ്പനിയുടെ മേധാവി വിൻസ് മക്‌മഹനെതിരെയാണ് പരാതി ഉയർന്നത്. തനിക്കെതിരെ പരാതി നൽകിയ നാല് വനിത് റസ്‌ലിംഗ് താരങ്ങൾക്കാണ് ഇയാൾ കേസ് ഒത്തുതീർപ്പാക്കുന്നതിനായി 12 മില്യൺ ഡോളർ (95 കോടിരൂപ) നൽകിയതെന്ന് വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു.
പരിപാടിയിൽ പങ്കെടുക്കുന്നതിനായി മക്‌മഹൻ തങ്ങളെ ലൈംഗികമായി ചൂഷണം ചെയ്‌തതായാണ് ഇവർ ആരോപിച്ത്. പ്രമുഖവനിതാ താരമാണ് മക്‌മഹനെതിരെ ആദ്യം ആരോപണം ഉന്നയിച്ചത്. ഷൂട്ടിംഗിനിടെ ഇയാൾ പലവട്ടം തന്നെക്കൊണ്ട് ഓറൽ സെക്സ് ചെയ്യിക്കുകയും നഗ്‌ന ദൃശ്യങ്ങൾ പകർത്തുകയും ചെയ്‌തതായി ഇവർ പരാതിയിൽ പറയുന്നു. വിസമ്മതിച്ചപ്പോൾ പരിപാടികളിൽ നിന്ന് ഒഴിവാക്കിയതായും കരാർ പുതുക്കാതെ മാറ്റിനിറുത്തിയതായും ഇവർ ആരോപിച്ചു.
തുടർന്ന് മറ്റ് മൂന്ന് വനിതാതാരങ്ങൾ കൂടി പരാതിയുമായി എത്തി. റസ്‌ലിംഗ് പരിപാടികളിൽ അവസരം നൽകുന്നതിന് പകരം സെക്സ് ആണ് ഇയാൾ ആവശ്യപ്പെട്ടതെന്ന് ഇവർ പരാതി നൽകി. ലൈംഗികമായി പീഡിപ്പിക്കുകയും നഗ്‌നവീഡിയോകൾ ചിത്രീകരിക്കുകയും ചെയ്തതായി ഇവർ പറയുന്നു. ഷൂട്ടിംഗിന്റെ ഇടവേളവകളിൽ മുറിയിലേക്ക് കൊണ്ടുപോയി ഓറൽ സെക്സ് ചെയ്യിക്കുകയാണ് ഇയാളുടെ രീതിയെന്നും പരാതിയിലുണ്ട്
ഇവരുടെ പരാതിയിൽ കമ്പനി ബോഡ് യോഗം ചേർന്ന് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കമ്പനിയുടെ സി.ഇ.ഒ സ്ഥാനത്ത് നിന്ന് മാറ്റി. മകൾ സ്റ്റെഫാനിയാമ് ഇപ്പോ( താത്‌കാലിക സി.ഇ.ഒ. അതിനിടെയാണ് കേസ് ഒത്തുതീർപ്പാക്കാനായി കോടികൾ നൽകിയ വാർത്ത് പുറത്തുവന്നത്. എന്നാൽ കമ്പനിയോ മക്‌മഹനോ ഒദ്യോഗികമായി പ്രതികരിച്ചിട്ടില്ല.