കോഴിക്കോട്: മാനവിക ഐക്യത്തിന്റെ വിളംബരമായി ഹജ്ജ് പ്രോജ്ജ്വമായതിന്റെ ധന്യതയിലാണ് വിശ്വാസി ലോകം ബലിപെരുന്നാൾ ആഘോഷിക്കുന്നതെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പെരുന്നാൾ സന്ദേശത്തിൽ പറഞ്ഞു. ത്യാഗത്തിലൂടെയും സമർപ്പണത്തിലൂടെയും പരമമായ വിജയതീരത്തേക്കടുക്കാനുള്ള ഓർപ്പെരുന്നാളാണിത്. സർവവും സർവശക്തനിൽ അർപ്പിച്ച് അവന്റെ അധീശത്വം ഉൾകൊണ്ട് പ്രാർത്ഥനാ നിർഭരമാവുന്നതോടൊപ്പം അപരന്റെ സങ്കടങ്ങളെ നെഞ്ചേറ്റി സാന്ത്വനം പകരാനും അവരെ ചേർത്തു പിടിക്കാനും നമുക്ക് കഴിയണം.