k-surendran

കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആർ.എസ്.എസിനെതിരെ അപവാദ പ്രചാരണം നടത്തുന്നത് മതമൗലികവാദികളുടെ പിന്തുണ കിട്ടാനാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. സജി ചെറിയാൻ ഭരണഘടനയ്ക്കെതിരെ പ്രസംഗിച്ചത് ഗുരുജി ഗോൾവാൾക്കറുടെ പുസ്തകം വായിച്ചിട്ടാണെന്ന സതീശന്റെ ആരോപണം പച്ചക്കള്ളമാണ്. സി.പി.എമ്മിനൊപ്പം ആർ.എസ്.എസും ഭരണഘടനയിൽ വിശ്വസിക്കാത്തവരാണെന്ന് കാണിക്കാനുള്ള കോൺഗ്രസ് തന്ത്രം വിലപ്പോവില്ല. അടിയന്തരാവസ്ഥ നടപ്പാക്കിയ കോൺഗ്രസ്‌ ഇപ്പോൾ ഭരണഘടനയുടെ സംരക്ഷകരാവുകയാണ്. 2013ൽ തൃശൂരിൽ സംഘപരിവാർ പരിപാടിയിൽ പങ്കെടുത്ത വി.ഡി.സതീശൻ കെ.എൻ.എ ഖാദർ കേസരിയുടെ ചടങ്ങിൽ പങ്കെടുത്തതിനെ വിമർശിക്കുകയാണ്.