
:തിരുവന്തപുരം: അങ്കമാലി എം.എൽ.എ റോജി എം. ജോണിനെ എ.ഐ.സി.സി സെക്രട്ടറിയായി കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി നിയമിച്ചു. കർണാടകയുടെ ചുമതലയാണ് റോജി എം. ജോണിന് നൽകിയിരിക്കുന്നത്. കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സോണിയ പുതിയ അംഗങ്ങൾക്ക് നിർദ്ദേശം നൽകി.
അതേസമയം ഡി.കെ.ശിവകുമാർ കർണാടക പി.സി.സി അദ്ധ്യക്ഷനായി തുടരും. സിദ്ധരാമയ്യയാണ് നിയമസഭാകക്ഷി നേതാവ്. എം.ബി. പാട്ടീലിനാണ് പ്രചാരണ ചുമതല. 22 അംഗസമിതിയെയാമ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി കർണാടകയിൽ നിയോഗിച്ചിരിക്കുന്നത്. അടുത്ത വർഷമാണ് കർണാടകയിൽ തിരഞ്ഞെടുപ്പ്.