nataka

കോഴിക്കോട്: നാടക, സീരിയൽ നടി വേങ്ങേരി പടിഞ്ഞാറെ പുരയ്ക്കൽ സത്യവതി (66) നിര്യാതയായി. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഭർത്താവ്: വി.പി.രാജൻ. മകൾ: ദിവ്യ (ബേബി മെമ്മോറിയാൽ ഹോസ്പിറ്റൽ, കോഴിക്കോട്). മരുമകൻ : നിഖിൽകുമാർ (ഹൈലൈറ്റ് മാൾ). സഹോദരങ്ങൾ: സുരേന്ദ്രൻ, യതീന്ദ്രൻ, ജയമ്മ, പരേതരായ നാടകരചയിതാവ് സുകുമാരൻ വേങ്ങേരി, നാടകനടൻ ശ്രീനിവാസൻ കോഴിക്കോട്.

ചിരന്തന, കലാ നിപുണ, വടകര വരദ, കൊയിലാണ്ടി സോമ, കോഴിക്കോട് കൊല്ലം കാദംബരീ, ഗുരുവായൂർ വിശ്വഭാരതി, ഷോർണൂർ സ്വാദി എന്നീ പ്രൊഫഷണൽ നാടക ട്രൂപ്പുകളിൽ അംഗമായി അരനൂറ്റാണ്ട് അഭിനയിച്ചു. സീരിയലുകളിലും 'മരിക്കുന്നില്ല ഞാൻ' എന്ന സിനിമയിലും അഭിനയിച്ചു. സംസ്കാരം ഇന്ന് രാവിലെ 10ന് മാവൂർ റോഡ് ശ്മശാനത്തിൽ.