musk

ലോസ്ആഞ്ചലസ് : ടെസ്‌ല സ്ഥാപകനും ശതകോടീശ്വരനുമായ ഇലോൺ മസ്ക് ട്വി​റ്റർ വാങ്ങാനുള്ള നീക്കത്തിൽ നിന്ന് പിന്മാറുന്നു. വ്യാജ അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിൽ അധികൃതർ പരാജയപ്പെട്ടതിനാലാണ് 4,400 കോടി ഡോളറിന് ട്വി​റ്റർ ഏ​റ്റെടുക്കുന്ന നടപടി അവസാനിപ്പിക്കുന്നതെന്ന് മസ്‌ക് അറിയിച്ചു. കരാറിലെ ഒന്നിലധികം വ്യവസ്ഥകൾ ട്വിറ്റർ പാലിച്ചില്ലെന്നും മസ്ക് ആരോപിച്ചു. അതേ സമയം, കരാറിൽ നിന്ന് പിന്മാറിയതിന് മസ്‌കിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ട്വി​റ്റർ വ്യക്തമാക്കി.

ട്വി​റ്റർ ഏ​റ്റെടുക്കൽ ഇടപാടുകൾ താത്കാലികമായി നിറുത്തിവച്ചെന്ന് മേയിൽ മസ്ക് അറിയിച്ചിരുന്നു. മൊത്തം അക്കൗണ്ടുകളിൽ അഞ്ചു ശതമാനത്തിന് താഴെയാണ് സ്പാം, വ്യാജ അക്കൗണ്ടുകളെന്ന ട്വിറ്ററിന്റെ അവകാശത്തിൽ വ്യക്തമായ വിവരങ്ങൾ ലഭിക്കണമെന്നാണ് മസ്കിന്റെ നിലപാട്. ഏപ്രിലിലാണ് ട്വി​റ്റർ ഏ​റ്റെടുക്കുമെന്ന് മസ്ക് അറിയിച്ചത്.