ben

ലണ്ടൻ: ബ്രിട്ടണിൽ ബോറിസ് ജോൺസന്റെ പിൻഗാമിയായി കൺസർവേറ്റീവ് പാർട്ടിയുടെ നേതൃസ്ഥാനത്തേക്ക് മത്സരിക്കുന്നില്ലെന്ന് വ്യക്തമാക്കി ഡിഫൻസ് സെക്രട്ടറി ബെൻ വാലസ്. ട്വിറ്ററിലൂടെയാണ് വാലസ് ഇക്കാര്യം അറിയിച്ചത്. നിലവിലെ ഉത്തരവാദിത്വങ്ങളിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും വാലസ് വ്യക്തമാക്കി.

അതേ സമയം, കൺസർവേറ്റീവ് പാർട്ടിയുടെ നേതൃസ്ഥാനത്തേക്ക് മത്സരിക്കുമെന്ന് മുൻ ധനമന്ത്രിയും ഇന്ത്യൻ വംശജനുമായ ഋഷി സുനാക് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വാലസിന്റെ പിൻമാറ്റത്തോടെ ഋഷിയുടെ സാദ്ധ്യതകൾ കൂടുമെന്നാണ് വിലയിരുത്തൽ.