france

പാരീസ് : ഫ്രാൻസിൽ വ്യാഴാഴ്ച ആരംഭിച്ച ' മെഗാ കാട്ടുതീ " നിയന്ത്രണവിധേയം. തെക്കൻ ഫ്രാൻസിലെ 1,600 ഏക്കർ പ്രദേശത്ത് പടർന്ന കാട്ടുതീ ഇന്നലെയാണ് 950 ഓളം അഗ്നിശമനസേനാംഗങ്ങൾ ചേർന്ന് നിയന്ത്രണ വിധേയമാക്കിയത്.

തെക്കൻ ഗാർഡ് മേഖലയിലെ ബോർഡെസാക് ഗ്രാമത്തിന് സമീപം ആരംഭിച്ച ഈ കാട്ടുതീ പൂർണമായും അണഞ്ഞിട്ടില്ലെങ്കിലും അപകട ഘട്ടം പിന്നിട്ടു. വിമാനങ്ങളുടെ സഹായത്തോടെ മേഖലയിൽ വെള്ളം വ്യാപകമായി തളിക്കുകയാണ്. ഏകദേശം 520 അഗ്നിശമന സേനാംഗങ്ങൾ ഇപ്പോഴും ഇവിടെ തുടരുകയാണ്.

കാട്ടുതീയുടെ ഫലമായി പ്രദേശത്തെ താപനില 30 ഡിഗ്രി സെൽഷ്യസിന് മീതെ ഉയർന്നതും കാറ്റും പ്രതികൂല കാലാവസ്ഥ സൃഷ്ടിക്കുന്നു. വ്യാഴാഴ്ച രാത്രി തന്നെ പ്രദേശവാസികളെ അധികൃതർ ഒഴിപ്പിച്ചിരുന്നു.