mahinda-abeywardena

കൊളംബോ: രാജ്യത്ത് ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെടുകയും പ്രസിഡന്റ് ഗോതാബയ രാജപക്‌സെ ഒളിച്ചോടുകയും രാജി പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ സ്പീക്കർ മഹിന്ദ യാപ്പ അബേയ്‌വർധനേ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റാകും. താത്കാലിക പ്രസിഡന്റായാണ് ചുമതലയേൽക്കുന്നത്. ഒരു മാസത്തിന് ശേഷം പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കും. തിരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റിന് ശേഷിക്കുന്ന രണ്ടു വർഷം അധികാരത്തിലിരിക്കാം. അടുത്ത വെള്ളിയാഴ്ച പാർലമെന്റ് സമ്മേളനം ചേരാൻ സാദ്ധ്യതയുണ്ടെന്നാണ് വിവരം. രാജ്യത്ത് സമാധാനം നിലനിർത്താൻ സഹകരിക്കണമെന്നും പിരിഞ്ഞുപോകണമെന്നും സംയുക്ത സൈനിക മേധാവി ജനറൽ ഷാവേന്ദ്ര സിൽവ പ്രക്ഷോഭകരോട് അഭ്യർത്ഥിച്ചു.

അതേസമയം, ശ്രീലങ്കൻ പ്രക്ഷോഭത്തിൽ തത്കാലം ഇടപെടേണ്ടതില്ലെന്നാണ് ഇന്ത്യയുടെ തീരുമാനം. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും ശ്രീലങ്കയിൽ മാനുഷിക സഹായം ഉറപ്പുവരുത്തുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അഭയാർത്ഥി പ്രവാഹം ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ കരുതിയിരിക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.

അ​തി​രൂ​ക്ഷ​ ​സാ​മ്പ​ത്തി​ക​ ​പ്ര​തി​സ​ന്ധി​യെ​ ​തു​ട​ർ​ന്ന് ​ആ​ഭ്യ​ന്ത​ര​ ​ക​ലാ​പം​ ​വീ​ണ്ടും​ ​ക​ത്തി​പ്പ​ട​ർ​ന്ന​തോ​ടെയാണ്​ ​പ്ര​സി​ഡ​ന്റ് ​ഗോ​ത​ബ​യ​ ഔ​ദ്യോ​ഗി​ക​ ​വ​സ​തി​യി​ൽ​ ​നി​ന്ന് ​ഒ​ളി​ച്ചോ​ടിയത്.​ ​ആം​ബു​ല​ൻ​സി​ൽ​ ​ര​ക്ഷ​പ്പെ​ട്ട​ ​ഗോ​ത​ബ​യ​ ​സൈ​നി​ക​ ​ആ​സ്ഥാ​ന​ത്ത് ​എ​ത്തി​യെ​ന്നും​ ​ക​പ്പ​ലി​ൽ​ ​രാ​ജ്യം​ ​വി​ട്ടെ​ന്നും​ ​അ​ഭ്യൂ​ഹ​മു​ണ്ട്.​ ഗോ​ത​ബ​യ​ ​വെ​ള്ളി​യാ​ഴ്ച​ ​രാ​ത്രി​ത​ന്നെ​ ​വീ​ടു​വി​ട്ടോ​ടു​ക​യാ​യി​രു​ന്നു. പിന്നാലെ ബുധനാഴ്ച രാജി​വയ്ക്കാമെന്ന് രാത്രി​യോടെ സ്പീക്കറെ അറി​യി​ക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം​ ​അ​ടി​യ​ന്ത​ര​മാ​യി​ ​പാ​ർ​ല​മെ​ന്റ് ​സ്പീ​ക്ക​ർ​ ​വി​ളി​ച്ചു​ ​ചേ​ർ​ത്ത​ ​സ​ർ​വ​ക​ക്ഷി​യോ​ഗ​ത്തി​ലെ​ ​തീ​രു​മാ​ന​പ്ര​കാ​രം​ ​വൈ​കു​ന്നേ​ര​ത്തോ​ടെ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​റെ​നി​ൽ​ ​വി​ക്ര​മ​സിം​ഗെയും​ ​രാ​ജി​ ​പ്ര​ഖ്യാ​പി​ച്ചു.​ ​സ​ർ​വ​ക​ക്ഷി​ ​സ​ർ​ക്കാ​ർ​ ​രൂ​പീ​ക​രി​ക്കാ​നു​ള്ള​ ​തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് ​രാ​ജി.​ ​സര്‍വകക്ഷി സര്‍ക്കാരില്‍ എല്ലാ പാര്‍ട്ടികള്‍ക്കും പങ്കാളിത്തമുണ്ടായിരിക്കും.