
നോയിഡ : തന്റെ പിറന്നാൾ ആഘോഷിക്കാൻ ആരാധകരെ മെട്രോ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ യൂട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തു. യൂട്യൂബർ ഗൗരവ് തനേജയെയാണ് യു പി പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തർപ്രദേശിലെ നോയിഡയിലെ സെക്ടർ 51 മെട്രോ സ്റ്റേഷനിലേക്കാണ് ഇയാൾ ആരാധകരെ വിളിച്ചു കൂട്ടിയത്.
Social media influencers are getting so desperate for content in every possibility, that they don't even think of people going for regular jobs. These influencers are real cancer of society (This chaos is because of Gaurav Taneja's birthday party at noida metro station). pic.twitter.com/cyOYrXCNUw
— Mohit Diwakar (@tiihom) July 9, 2022
പിറന്നാൾ ആഘോഷങ്ങൾക്കായി തനേജ മെട്രോ കോച്ച് ബുക്ക് ചെയ്തിരുന്നതായി അധികൃതർ വ്യക്തമാക്കി. പിറന്നാൾ പോലെയുള്ള ആഘോഷങ്ങൾക്കായി നാല് കോച്ചുകൾ വരെ ബുക്ക് ചെയ്യാൻ നോയിഡ മെട്രോ റെയിൽ കോർപ്പറേഷൻ അനുമതി നൽകുന്നുണ്ട്. എന്നാൽ വലിയ ജനക്കൂട്ടം ഉണ്ടായതിനെ തുടർന്നാണ് യൂട്യൂബറെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് സംഭവം. ജനക്കൂട്ടത്തെ തുടർന്ന് മെട്രോ സ്‌റ്റേഷന് പുറത്ത് റോഡിലും ഗതാഗതക്കുരുക്ക് ഉണ്ടായി. യൂട്യൂബിൽ ഫ്ളയിംഗ് ബീസ്റ്റ് എന്ന പേരിലാണ് തനൂജയുടെ പേജുള്ളത്. 75 ലക്ഷത്തിലധികം ആളുകൾ ഇദ്ദേഹത്തെ പിന്തുടരുന്നുണ്ട്. ഖരഗ്പൂരിലെ ഐഐടിയിൽ നിന്ന് ബിരുദം നേടിയ യൂട്യൂബറുടെ വ്‌ളോഗുകളും, ഫിറ്റ്നസ് ടിപ്സുകളുമാണ് ആളുകളെ ആകർഷിക്കുന്നത്.