toothbrush-

വീടുകളിൽ നാം സാധാരണ ഉപയോഗിക്കുന്ന നിത്യോപയോഗ വസ്തുക്കൾ മിക്കവയും കേടാവുകയോ, കാണാതാവുകയോ ചെയ്യുമ്പോഴാവും പുതിയതിനെ കുറിച്ച് ചിന്തിക്കുന്നത്. എന്നാൽ ടൂത്ത് ബ്രഷ് മുതൽ ടോയ്ലറ്റിൽ ഇടുന്ന ചപ്പൽ വരെ നിശ്ചിത കാലം കഴിഞ്ഞാൽ ഉപേക്ഷിക്കേണ്ടത് അത്യാവശ്യമാണ്. വീടിനെ സുരക്ഷിതവും ആരോഗ്യകരവുമാക്കി മാറ്റുന്നതിനും, ശരീരത്തിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിനും ഇത് അത്യാവശ്യമാണ്.

ടൂത്ത് ബ്രഷ്

രാവിലെയും രാത്രിയും പതിവായി ബ്രഷ് ഉപയോഗിച്ച് പല്ലു തേയ്ക്കുന്നവർ പലപ്പോഴും ബ്രഷ് മാറ്റുന്നത് അതിലെ നാരുകൾ ഇല്ലാതാകുന്നത് വരെയാവും. ഓരോ മൂന്ന് മാസം കൂടുമ്പോഴും ബ്രഷ് മാറ്റി പുതിയവ ഉപയോഗിക്കുന്നതാണ് ഉത്തമം.

pillow-

തലയിണ

തലയിണകൾ ഒരിക്കലും രണ്ട് വർഷത്തിന് മുകളിൽ ഉപയോഗിക്കരുത്. ഒരു വർഷം മുതൽ രണ്ട് വർഷം വരെയാണ് ഒരു തലയണയുടെ കാലാവധി. തലയിണകളിൽ പൊടിപടലങ്ങൾ, ചർമ്മത്തിലെ മൃതകോശങ്ങൾ, അലർജിക്ക് കാരണമാകുന്ന പൂപ്പൽ എന്നിവ പറ്റിപ്പിടിച്ചിരിക്കുന്നതിന് കാരണമായേക്കും. തലയിണയിൽ ഇടുന്ന ഉറ എല്ലാ ആഴ്ചകളിലും വൃത്തിയായി കഴുകി ഉണക്കി ഉപയോഗിക്കേണ്ടതും ആവശ്യമാണ്.


സ്ലിപ്പറുകൾ

പലപ്പോഴും വീടിനുള്ളിൽ ഉപയോഗിക്കുന്ന സ്ലിപ്പറുകൾക്ക് വിരമിക്കൽ പ്രായം ഉണ്ടാവുകയില്ല. മിക്കവരും പുതിയ ചപ്പൽ വാങ്ങുമ്പോൾ അതുവരെ ഉപയോഗിച്ചത് ടോയ്ലറ്റിൽ ഉപയോഗിക്കുന്നതിനായി മാറ്റുകയും ചെയ്യും. എന്നാൽ ഇങ്ങനെ ഉപയോഗിക്കുന്നത് കാലിൽ ഫംഗസ് രോഗമുണ്ടാക്കാൻ ഇടവരും. ആറ് മാസത്തിൽ ഒരിക്കൽ ചപ്പലുകൾ മാറ്റുന്നതാണ് ഉത്തമം.

പെർഫ്യൂം
പെർഫ്യൂം ഉപയോഗിക്കാത്തവരായി ആരും ഉണ്ടാവില്ല. എന്നാൽ ഏറെ നാളായി ഉപയോഗിക്കാത്ത പെർഫ്യൂം പിന്നീട് ഉപയോഗിക്കുമ്പോൾ അതിന്റെ നിറമോ മണമോ മാറിയിട്ടുണ്ടോ എന്ന് പരിശോധിക്കുക. സീൽ പൊട്ടിച്ച പെർഫ്യൂം രണ്ട് വർഷത്തിന് ശേഷം ഉപയോഗിക്കാൻ പാടില്ല.

towel-

ടവൽ
ബാത്ത് റൂമിൽ ഉപയോഗിക്കുന്ന ടവർ കീറിയ ശേഷം മാത്രം മാറ്റുന്ന ശീലം ഉപേക്ഷിക്കണം. പരമാവധി മൂന്ന് വർഷം വരെമാത്രമേ ടവലുകൾ ഉപയോഗിക്കാവൂ. കൂടാതെ ടവലുകൾ പതിവായി കഴുകിയില്ലെങ്കിൽ അവ പല രോഗങ്ങൾക്കും കാരണമാകും.

ചീപ്പ്
മുടി സംരക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന ചീപ്പിനും കാലാവധിയുണ്ട്. ആഴ്ചയിൽ ഒരിക്കലെങ്കിലും ചീപ്പ് വൃത്തിയാക്കേണ്ടത് ആവശ്യമാണ്. ആറോ ഏഴോ മാസങ്ങൾ കൂടുമ്പോൾ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ചീപ്പ് മാറ്റുന്നതാണ് ഉത്തമം.

dish-wash-

സ്‌പോഞ്ച്
പാത്രങ്ങൾ കഴുകുന്നതിന് ഉപയോഗിക്കുന്ന സ്‌ക്രബ്ബുകൾ, തീൻമേശയും, കിച്ചൺ സ്ലാബും കഴുകുന്നതിന് ഉപയോഗിക്കുന്ന സ്‌പോഞ്ചുകൾ എന്നിവ പരമാവധി ആറ് മാസം വരെയെ ഉപയോഗിക്കാൻ പാടുള്ളു. കാരണം അവ ഒരു നിശ്ചിത കാലയളവിനുശേഷം എളുപ്പത്തിൽ അണുക്കളുടെ ഇഷ്ടസ്ഥലമായി മാറും. ഇത് അണുബാധയ്ക്കും കാരണമാവും. ആഴ്ചകൾ തോറും സ്‌ക്രബ്ബുകൾ ചൂടുവെള്ളത്തിൽ കഴുകി വൃത്തിയാക്കണം.