
ലോകേഷ് കനകരാജിന്റെ സംവിധാനത്തിലൊരുങ്ങിയ സൂപ്പർഹിറ്റ് ചിത്രമായ 'വിക്രത്തി'ന്റെ മേക്കിംഗ് വിഡിയോ റിലീസായി. ആറ് മിനിറ്റ് ദെെർഘ്യമുള്ള വീഡിയോയാണ് പുറത്തുവന്നത്. ആരാധകർ തിയേറ്ററിൽ ആഘോഷമാക്കിയ സീനുകളുടെയെല്ലാം വീഡിയോയിലുണ്ട്.
ഫഹദ് ഫാസിൽ, വിജയ് സേതുപതി,സൂര്യ, ചെമ്പൻ വിനോദ്, കാളിദാസ് ജയറാം, നരേൻ, ഗായത്രി ശങ്കർ, അർജുൻ ദാസ്, ഹരീഷ് പേരടി എന്നിവരടങ്ങിയ വലിയ താരനിരയാണ് ചിത്രത്തിലുള്ളത്. അൻപ് അറിവ് സഹോദരങ്ങളുടെ നേതൃത്വത്തിലുള്ള ആക്‌ഷൻ രംഗങ്ങളുടെ ചിത്രീകരണവും കമൽഹാസൻ പുഷ് അപ് ചെയ്യുന്നതും റോളക്‌സായി എത്തിയ സൂര്യയുടെ എൻട്രിയുമെല്ലാം വീഡിയോയിലുണ്ട്.
റിലീസിന് മുൻപ് 200 കോടി ക്ളബിൽ കയറിയ ചിത്രമാണ് വിക്രം. സാറ്റ്‌ലൈറ്റിലും ഒ.ടി.ടിയിലുമായി വ്യത്യസ്ത ഭാഷകളിൽ ചിത്രത്തിന്റെ അവകാശം 200 കോടിയിലധികം രൂപയ്ക്കാണ് വിറ്റുപോയതെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കിയിരുന്നു. ബോക്‌സോഫീസിൽ ഒട്ടനവധി നാഴികക്കല്ലുകൾ പിന്നിട്ട ചിത്രം ഒ.ടി.ടിയിലും എത്തിയിട്ടുണ്ട്. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെയാണ് ചിത്രം റീലീസായത്.