ബിഗ് ബോസ് നാലാം സീസണിലെ ടെെറ്റിൽ വിന്നറാണ് ദിൽഷ പ്രസന്നൻ. ഡി ഫോർ ഡാൻസ് എന്ന പ്രോഗ്രാമിലൂടെ പ്രേക്ഷക ശ്രദ്ധ നേടിത്തുടങ്ങിയ താരത്തിന് ഇപ്പോൾ ഒട്ടനവധി ആരാധകരാണുള്ളത്. ബിഗ് ബോസിലെ സജീവ ചർച്ചാ വിഷയമായിരുന്നു ദിൽഷയും മറ്റൊരു മത്സരാർത്ഥിയായ റോബിനും തമ്മിലുള്ള സൗഹൃദം. റിയാസ് എന്ന മത്സരാർത്ഥിയെ ശാരീരികമായി ഉപദ്രവിച്ചതിന്റെ പേരിൽ ഫെെനലിന് മുൻപ് തന്നെ റോബിൻ പുറത്തായിരുന്നു.

ബിഗ് ബോസിൽ നിന്ന് പുറത്തായതിന് പിന്നാലെ ദിൽഷയോടുള്ള ഇഷ്‌ടം റോബിൻ തുറന്ന് പറഞ്ഞിരുന്നു. സിനിമയിൽ ഒരുപാട് അവസരങ്ങൾ വരുന്ന ദിൽഷ ഇപ്പോഴിതാ തന്റെ വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ്. കൗമുദി മൂവിസിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

dilsha

'ലാലേട്ടൻ എനിക്ക് വേണ്ടി പാട്ട് പാടിയത് മറക്കാൻ പറ്റാത്തൊരു അനുഭവമാണ്. ആരെങ്കിലും ഞാൻ ചിന്തിക്കാത്ത കാര്യം പറഞ്ഞാൽ വിഷമം വരും. ബ്ലസ്‌ലീ എനിക്കൊരു ബ്രദറിനെപ്പോലെയാണ്. അവനെന്റെ കെെയിൽ പിടിച്ചാലും ആ ഒരു രീതിയിലെ എന്റെ മെെന്റ് പോവുകയുള്ളു. ഞാൻ എന്തെങ്കിലും തെറ്റ് ചെയ്‌തിട്ടുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. വിവാദങ്ങളോട് ഞാൻ പ്രതികരിക്കാറില്ല. കാണുമ്പോൾ വിഷമം തോന്നും. ടെെറ്റിൽ വിൻ ചെയ്‌തതിൽ ഞാൻ ഡിസർവിംഗ് ആണെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. ഡോക്‌ടർ റോബിൻ എന്റെ ഫേവറേറ്റാണ്. ലക്ഷ്മി പ്രിയ ചേച്ചിയേയും ബ്ലസ്‌ലിയേയും ഇഷ്‌ടമാണ്'- ദിൽഷ പറഞ്ഞു.

ഡോക്‌ടർ റോബിനെ കല്യാണം കഴിച്ചാൽ പേര് മാറ്റുമോ എന്ന ചോദ്യത്തിന് താൻ അങ്ങനെ ഒന്നും ചിന്തിച്ചിട്ട് പോലുമില്ലെന്നും ദിൽഷ പ്രസന്നൻ എന്ന് തന്നെയാണ് എപ്പോഴും പറയാറെന്നും താരം വ്യക്തമാക്കി. പെട്ടെന്ന് പേര് മാറ്റിയാൽ തനിക്ക് വിഷമമാകുമെന്നും ദിൽഷ കൂട്ടിച്ചേർത്തു.

അഭിമുഖത്തിന്റെ പൂർണരൂപം കാണാം...