sterling

ല​ണ്ട​ൻ​:​ ​ഇം​ഗ്ലീ​ഷ് ​വിം​ഗ​ർ​ ​റ​ഹിം​ ​സ്റ്റെ​ർ​ലിം​ഗ് ​നി​ല​വി​ലെ​ ​പ്രി​മി​യ​ർ​ ​ലീ​ഗ് ​ചാമ്പ്യൻമാരായ ​ ​മാ​ഞ്ച​സ്റ്റ​ർ​ ​സി​റ്റി​യി​ൽ​ ​നി​ന്ന് ​ചെ​ൽ​സി​യി​ൽ​ ​എ​ത്തി​യ​താ​യി​ ​റി​പ്പോ​ർ​ട്ട്.​ 2027​വ​രെ​ ​നീ​ണ്ട് ​നി​ൽ​ക്കു​ന്ന​ 50​ ​മി​ല്യ​ൺ​ ​പൗ​ണ്ടി​ന്റെ​ ​(​ ​ഏ​ക​ദേ​ശം​ 476​ ​കോ​ടി​ 91​ ​ല​ക്ഷം​ ​രൂ​പ​)​ ​ക​രാ​റി​ലാ​ണ് ​സ്റ്റെ​ർ​ലിം​ഗ് ​ചെ​ൽ​സി​യു​മാ​യി​ ​ഒ​പ്പു​വ​ച്ച​തെ​ന്നാ​ണ് ​വി​വ​രം.​
​റി​പ്പോ​ർ​ട്ടു​ക​ൾ​ ​സ​ത്യ​മാ​ണെ​ങ്കി​ൽ​ ​പു​തി​യ​ ​ഉ​ട​മ​സ്ഥ​ർ​ ​ചെ​ൽ​സി​ ​ഏ​റ്റെ​ടു​ത്ത​ ​ശേ​ഷം​ ​ക്ല​ബ് ​ന​ട​ത്തുന്ന​ ​വ​ലി​യ​ ​സൈ​നിം​ഗാ​ണ് ​ഇ​ത്.​ 2015​ൽ​ ​ലി​വ​ർ​പൂ​ളി​ൽ​ ​നി​ന്ന് ​മാ​ഞ്ച​സ്റ്റ​ർ​ ​സി​റ്റി​യി​ലെ​ത്തി​യ​ ​സ്റ്റെ​ർ​ലിം​ഗ് ​അ​വ​ർ​ക്കാ​യി​ 337​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​നി​ന്ന് 131​ ​ഗോ​ളു​ക​ൾ​ ​നേ​ടി​.​ ​സി​റ്റി​യ്ക്കൊ​പ്പം​ 4​ ​ത​വ​ണ​ ​വീ​തം​ ​പ്രി​മി​യ​ർ​ ​ലീ​ഗ്,​ ​ലീ​ഗ് ​ക​പ്പ് ​കി​രീ​ട​ങ്ങ​ൾ​ ​സ്വ​ന്ത​മാ​ക്കി​.