babul-supriyo

കൊൽക്കത്ത:

തൃണമൂൽ കോൺഗ്രസ് ദേശീയവക്താവായി ബാബുൽ സുപ്രിയോ എം.എൽ.എയെ നിയമിച്ചു. ബംഗാളിന് പുറത്ത് പാർട്ടിയുടെ അടിത്തറ വിപുലപ്പെടുത്താനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ബാബുലിന്റെ നിയമനമെന്ന് മുഖ്യമന്ത്രി മമതാബാനർജിയോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.

ഗായകനും ജനകീയ രാഷ്ട്രീയനേതാവുമായ സുപ്രിയോയോടുള്ള ജനങ്ങളുടെ സ്നേഹം പാർട്ടിയുടെ വളർച്ചയ്ക്ക് ഗുണകരമാണെന്നാണ് വിലയിരുത്തൽ.

മുൻ ബി.ജെ.പി എം.പിയായിരുന്ന സുപ്രിയോ കേന്ദ്രമന്ത്രിസഭയിൽ നിന്ന് പുറത്താക്കിയതിനെ തുടർന്നാണ് പാർട്ടിവിട്ട് തൃണമൂലിൽ ചേർന്നത്.
ബാലിഗഞ്ച് നിയമസഭാ ഉപ തിരഞ്ഞെടുപ്പിൽ തൃണമൂൽ ടിക്കറ്റിൽ മത്സരിച്ച അദ്ദേഹം മികച്ച ഭൂരിപക്ഷം നേടിയിരുന്നു.