rr

ടൈഗർ ഷറോഫിനെ നായകനാക്കി ശാങ്ക് ഖെതാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രശ്‌മിക മന്ദാന നായിക. ആക്ഷൻ എന്റർടെയ്‌നറായി ഒരുങ്ങുന്ന ചിത്രം സെപ്തംബറിൽ റിലീസ് ചെയ്യും. അതേസമയം ബോളിവുഡിൽ സജീവമാകാൻ ഒരുങ്ങുകയാണ് രശ്‌മിക. അമിതാഭ് ബച്ചൻ നായകനാവുന്ന ചിത്രം, രൺബീർ കപൂറിന്റെ അനിമർ എന്ന സിനിമയിലും രശ്‌മിക മന്ദാന ആണ് നായിക. ഈ ചിത്രത്തിലേക്ക് പരിനീതി ചോപ്രയ്ക്ക് പകരം ആണ് രശ്‌മികയെ തിരഞ്ഞെടുത്തത്. മിഷൻ മജ്നു, ഗുഡ്ബൈ എന്നിവയ്ക്ക് ശേഷമുള്ള രശ്‌മികയുടെ ബോളിവുഡ് ചിത്രമാണ് അനിമർ. വിജയ് ചിത്രം വാരിസു ആണ് രശ്‌മികയുടെ പുതിയ തെന്നിന്ത്യൻ ചിത്രം. വംശി പൈഡിപ്പള്ളി ആണ് സംവിധാനം. പുഷ്പയുടെ രണ്ടാംഭാഗമായ പുഷ്പ ദ് റൂളിലും രശ്‌മിക ആണ് നായിക.