plus-one-student


പ്ല​സ്ടു​ ​പ്ര​വേ​ശ​ന​ത്തി​ന്റെ​ ​തെ​റ്റാ​യ​ ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ ​മൂ​ലം​ ​അ​ർ​ഹ​രാ​യ​ ​അ​നേ​കം​ ​കു​ട്ടി​ക​ൾ​ക്ക്,​ ​ആ​ഗ്ര​ഹി​ക്കു​ന്ന​ ​സ്‌​കൂ​ളി​ൽ​ ​പ്ര​വേ​ശ​നം​ ​ല​ഭി​ക്കാ​ത്ത​ ​സ്ഥി​തി​യാ​ണ്.​ ​പ​ത്താം​ ​ക്ലാ​സി​ലെ​ ​എ​ ​പ്ല​സ് ​ഗ്രേ​ഡി​ന് ​ഒ​മ്പ​ത് ​ബോ​ണ​സ് ​പോ​യി​ന്റ്,​ ​എ​ ​ഗ്രേ​ഡി​ന് ​എ​ട്ടു​ ​ബോ​ണ​സ് ​പോ​യി​ന്റ് ​എ​ന്ന​ ​ക്ര​മ​ത്തി​ലാ​ണ് ​ന​ൽ​കു​ന്ന​ത്.​ ​പ​ത്ത് ​എ​ ​പ്ല​സു​ള്ള​ ​കു​ട്ടി​ക്കു​ ​ല​ഭി​ക്കാ​വു​ന്ന​ ​പ​ര​മാ​വ​ധി​ ​ബോ​ണ​സ് ​പോ​യി​ന്റ് 90​ ​ആ​ണ്.​ ​അ​പേ​ക്ഷി​ക്കു​ന്ന​ ​കോം​ബി​നേ​ഷ​നി​ലെ​ ​വി​ഷ​യ​ങ്ങ​ളു​ടെ​ ​പോ​യി​ന്റ് ​വീ​ണ്ടും​ ​കൂ​ട്ടി​യാ​ണ് ​റാ​ങ്ക് ​ലി​സ്റ്റി​ടു​ന്ന​ത്.​ ​
എ​ന്നാ​ൽ​ ​ഇ​തി​ന്റെ​യൊ​പ്പം,​ ​അ​തേ​ ​സ്‌​കൂ​ളി​ൽ​ ​പ​ഠി​ച്ച​താ​ണെ​ങ്കി​ൽ​ ​ര​ണ്ടു​ ​പോ​യി​ന്റ്,​ ​അ​തേ​ ​പ​ഞ്ചാ​യ​ത്തി​ലെ​ ​വി​ലാ​സ​മാ​ണെ​ങ്കി​ൽ​ ​ര​ണ്ടു​ ​പോ​യി​ന്റ്,​ ​അ​തേ​ ​താ​ലൂ​ക്കാ​ണെ​ങ്കി​ൽ​ ​ഒ​രു​ ​പോ​യി​ന്റ് ​എ​ന്നി​ങ്ങ​നെ​ ​അ​ധി​കം​ ​ന​ൽ​കു​ന്ന​ത് ​നീ​തി​യ​ല്ല.​ ​
പ​ത്താം​ക്ലാ​സി​ൽ​ ​പ​ത്ത് ​എ​ ​പ്ല​സ് ​വാ​ങ്ങി​യ​ ​കു​ട്ടി​ ​തൊ​ട്ട​ടു​ത്ത​ ​പ​ഞ്ചാ​യ​ത്തി​ലെ​ ​സ്‌​കൂ​ളി​ൽ​ ​പ്ല​സ്ടു​വി​ന് ​ചേ​രാ​ൻ​ ​ശ്ര​മി​ച്ചാ​ൽ,​ ​ആ​ ​സ്‌​കൂ​ളി​ലെ,​ ​കു​ട്ടി​ക​ളേ​ക്കാ​ൾ​ ​പി​ന്നി​ലാ​വു​ന്നു.​ ​നാ​ല് ​എ​ ​പ്ല​സ് ​മാ​ത്ര​മു​ള്ള​ ​കു​ട്ടി​ക്ക് ​പ്ര​വേ​ശ​നം​ ​ല​ഭി​ക്കു​മ്പോ​ൾ,​ ​മു​ഴു​വ​ൻ​ ​എ​ ​പ്ല​സ് ​ഉ​ള്ള​വ​ർ​ ​പു​റ​ത്താ​വു​ന്നു.​ ​ജി​ല്ലാ​ ​/​ ​താ​ലൂ​ക്ക് ​അ​തി​ർ​ത്തി​ക​ളി​ലും​ ​പ​ഞ്ചാ​യ​ത്ത് ​അ​തി​ർ​ത്തി​ക​ളി​ലു​മു​ള്ള​ ​കു​ട്ടി​ക​ൾ​ക്കാ​ണ് ​കൂ​ടു​ത​ൽ​ ​ക്ളേ​ശം.
കു​ട്ടി​ക​ൾ​ക്ക് ​അ​വ​രാ​ഗ്ര​ഹി​ക്കു​ന്ന​ ​സ്‌​കൂ​ളി​ൽ​ ​പ​ഠി​ക്കാ​ൻ​ ​അ​വ​സ​രം​ ​നി​ഷേ​ധി​ക്കു​ന്ന​ത് ​വി​ദ്യാ​ഭ്യാ​സ​ ​അ​വ​കാ​ശ​ ​നി​യ​മ​ത്തി​ന്റെ​ ​ലം​ഘ​ന​മാ​യ​തി​നാ​ൽ​ ,​ ​അ​തേ​ ​സ്‌​കൂ​ൾ​/​ ​പ​ഞ്ചാ​യ​ത്ത്/​താ​ലൂ​ക്ക് ​എ​ന്നി​വ​യ്ക്കു​ള്ള​ ​അ​ധി​ക​ ​പോ​യി​ന്റ് ​നി​റു​ത്ത​ലാ​ക്ക​ണം.

ജോ​ഷി​ ​ബി.​ ​ജോ​ൺ​ ​
മ​ണ​പ്പ​ള്ളി