chandimal

ഗാ​​​ലെ​​​:​​​ ​​​രാ​ജ്യ​ത്തി​ന്റെ​ ​സാ​മ്പ​ത്തി​ക​ ​അ​ടി​ത്ത​റ​ ​ത​ക​ർ​ത്ത​ ​ഭ​ര​ണാ​ധി​കാ​രി​ക​ളെ​ ​തു​ര​ത്തി​യ​ ​ജ​​​ന​​​കീ​​​യ​​​ ​​​പ്ര​​​ക്ഷോ​​​ഭം​​​ ​​​മൂ​​​ർ​​​ദ്ധ​​​ന്യാ​​​വ​​​സ്ഥ​​​യി​​​ൽ​​​ ​​​നി​​​ൽ​​​ക്കു​​​ന്ന​​​ ​​​സ​​​മ​​​യ​​​ത്ത് ​​​ക​​​ളി​​​ക്ക​​​ള​​​ത്തി​​​ലും​ ​​​ശ്രീ​​​ല​​​ങ്ക​​​ൻ​​​ ​​​മു​​​ന്നേ​​​റ്റം.​​​ ​
ഗാ​​​ലെ​​​ ​​​വേ​​​ദി​​​യാ​​​കു​​​ന്ന​​​ ​​​ആ​​​സ്ട്രേ​​​ലി​​​യ​​​ക്കെ​​​തി​​​രാ​​​യ​​​ ​​​ര​​​ണ്ടാം​​​ ​​​ടെ​​​സ്റ്റി​​​ൽ​​​ ​​​ശ്രീ​​​ല​​​ങ്ക​​​യ്ക്ക് ​​​ഒ​​​ന്നാം​​​ ​​​ഇ​​​ന്നിം​​​ഗ്സ് ​​​ലീ​​​ഡ്.​​​ ​​​മൂ​​​ന്നാം​ ​ദി​നം​​​ ​​​സ്റ്റ​​​മ്പെ​​​ടു​​​ക്കു​​​മ്പോ​​​ൾ​​​ ​​​ശ്രീ​​​ല​​​ങ്ക​​​ ​​​ഒ​​​ന്നാം​​​ ​​​ഇ​​​ന്നിം​​​ഗ്സി​​​ൽ​​​ 431​​​/6​​​ ​​​എ​​​ന്ന​​​ ​​​നി​​​ല​​​യി​​​ലാ​​​ണ്.​​​ ​​​അ​​​വ​​​ർ​​​ക്ക് 67​​​ ​​​റ​​​ൺ​​​സി​​​ന്റെ​​​ ​​​ലീ​​​ഡു​​​ണ്ട്.
നേ​​​ര​​​ത്തേ​​​ ​ആ​സ്ട്രേ​ലി​യ​ ​ഒ​ന്നാം​ ​ഇ​ന്നിം​ഗ്സി​ൽ​ 364​​​ ​​​റ​​​ൺ​​​സി​​​ന് ​​​ഓ​ൾ​ഔ​​​ട്ടാ​​​യി​​​രു​​​ന്നു.​​​ ​സെ​ഞ്ച്വ​റി​ ​നേ​ടി​യ​ ​ദി​നേ​ഷ് ​ചാ​ന്ദി​മ​ൽ​ 232​​​ ​​​പ​​​ന്തി​​​ൽ​​​ 118​​​ ​​​റ​​​ൺ​​​സു​​​മാ​​​യി​​​ ​​​​​ ​​​ക്രീ​​​സി​​​ലു​​​ണ്ട്.​​​ 184​​​/2​​​ ​​​എ​​​ന്ന​​​ ​​​നി​​​ല​​​യി​​​ലാ​​​ണ് ​​​ശ്രീ​​​ല​​​ങ്ക​​​ ​​​ഇ​​​ന്ന​​​ലെ​​​ ​​​ഒ​ന്നാം​ ​​​ഇ​​​ന്നിം​​​ഗ്സ് ​​​പു​​​ന​​​രാ​​​രം​​​ഭി​​​ച്ച​​​ത്.​
​​ക്യാ​​​പ്ട​​​ൻ​​​ ​​​ധി​​​മു​​​ക്ത് ​​​ക​​​രു​​​ണാ​​​ര​​​ത്നെ​​​ ​​​(86​​​),​​​ ​​​കു​​​ശാ​​​ൽ​​​ ​​​മെ​​​ൻ​​​ഡി​​​സ്(85​​​),​​​ ​​​ക​​​മി​​​ന്ദു​​​ ​​​മെ​​​ൻ​​​ഡി​​​സ് ​​​(61​​​)​​​ ​​​എ​​​ന്നി​​​വ​​​രും​​​ ​​​ല​ങ്ക​യ്ക്കാ​യി​ ​ഭേ​​​ദ​​​പ്പെ​​​ട്ട​​​ ​​​പ്ര​​​ക​​​ട​​​നം​​​ ​​​കാ​​​ഴ്ച​​​വ​​​ച്ചു.​​​ ​​​ആ​​​സ്ട്രേ​​​ലി​​​യ​​​ക്കാ​​​യി​​​ ​​​സ്റ്റാ​​​ർ​​​ക്ക്,​​​ ​​​ലി​​​യോ​​​ൺ,​​​ ​​​സ്വെ​​​പ്സ​​​ൺ​​​ ​​​എ​​​ന്നി​​​വ​​​ർ​​​ ​​​ര​​​ണ്ട് ​​​വി​​​ക്ക​​​റ്റ് ​​​വീ​​​തം​​​ ​​​വീ​​​ഴ്ത്തി.

മ​ത്സ​രം​ ​മാ​റ്റി​വ​യ്ക്കി​ല്ല
രൂ​ക്ഷ​മാ​യ​ ​സാ​മ്പ​ത്തി​ക​ ​പ്ര​തി​സ​ന്ധി​യെ​ത്തു​ട​ർ​ന്ന്ആ​ഭ്യ​ന്ത​ര​ ​ക​ലാ​പം​ ​വീ​ണ്ടും​ ​പൊ​ട്ടി​പ്പു​റ​പ്പെ​ടു​ക​യും​ ​പ്ര​സി​ഡ​ന്റി​ന്റെ​ ​വ​സ​തി​ ​ഉ​ൾ​പ്പെ​ടെ​ ​പ്ര​ക്ഷോ​ഭ​ക​ർ​ ​കൈ​യ​ട​ക്കു​ക​യും​ ​ചെ​യ്ത​ ​അ​ര​ക്ഷി​താ​വ​സ്ഥ​ ശ്രീലങ്കയിൽ നി​ല​നി​ൽ​ക്കു​ക​യാ​ണെ​ങ്കി​ലും​ ​ ശ്രീലങ്കയും ​ആ​സ്ട്രേ​ലി​യ​യും​ ​ത​മ്മി​ലു​ള്ള​ ​ര​ണ്ടാം​ ​ക്രി​ക്ക​റ്റ് ​ടെ​സ്റ്റ് ​മാ​റ്റി​വ​യ്ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ് ​നി​ല​വി​ലെ​ ​തീ​രു​മാ​നം.
പ്ര​ക്ഷോ​ഭ​കാ​രി​ക​ൾ​ ​മ​ത്സ​ര​ത്തി​ന് ​എ​തി​ര​ല്ല.​ ​രാ​ഷ്ട്രീ​യ​വും​ ​സ്പോ​ർ​ട്സും​ ​ത​മ്മി​ൽ​ ​കൂ​ട്ടി​ക്കു​ഴ​യ്‌ക്കേ​ണ്ടെ​ന്നാ​ണ് ​തീ​രു​മാ​നം.​ ​ജ​ന​ങ്ങ​ൾ​ ​വ​ലി​യ​ ​പ്ര​തി​സ​ന്ധി​യി​ൽ​ ​ആ​യി​രി​ക്കു​മ്പോ​ൾ​ ​അ​ര​ക്ഷി​താ​വ​സ്ഥ​യി​ലാ​യി​രു​ന്ന​ ​ത​ങ്ങ​ളു​ടെ​ ​നാ​ട്ടി​ൽ​ ​ഫു​ൾ സ‌്ക്വാ​ഡു​മാ​യി​ ​ക​ളി​ക്കാ​നെ​ത്തി​യ​ ​ആ​സ്ട്രേ​ലി​യ​യോ​ട് ​ശ്രീ​ല​ങ്ക​ൻ​ ​ജ​ന​ത​യ്ക്ക് ​വ​ലി​യ​ ​ആ​ദ​ര​വാ​ണു​ള്ള​ത്.​ ​കഴിഞ്ഞ മത്സരങ്ങളിൽ ആ​സ്ട്രേ​ലി​യ​ൻ​ ​ജേ​ഴ്സി​യ​ണി​ഞ്ഞ് ​അ​വ​രു​ടെ​ ​കൊ​ടി​ക​ളു​മാ​യി​ ​ഗാ​ല​റി​യി​ലെ​ത്തി​യാ​ണ് ​ശ്രീ​ല​ങ്ക​ൻ​ ​ജ​ന​ത​ ​ഓ​സീ​സി​നോ​ടു​ള്ള​ ​ന​ന്ദി​യ​റി​യി​ച്ച​ത്.​ ​ര​ണ്ടാം​ ​ടെ​സ്റ്റ് ​ന​ട​ക്കു​ന്ന​ ​ഗാ​ലെ​യി​ൽ​ ​സ്റ്റേ​ഡി​യ​ത്തി​ന് പുറത്ത് ​പ്ര​ക്ഷോ​ഭ​കാ​രി​ക​ൾ​ ​പ്ര​ക​ട​നം​ ​ന​ട​ത്തു​ക​യും​ ​സ​മീ​പ​മു​ള്ള​ ​കോ​ട്ട​യ്ക്ക് ​മു​ക​ളി​ൽ​ ​ക​യ​റു​ക​യു​മൊ​ക്കെ​ ​ചെ​യ്തി​രുന്നുവെ​ങ്കി​ലും​ ​മ​ത്സ​രം​ ​ത​ട​സ​പ്പെ​ടു​ത്താ​നു​ള്ല​ ​ഒ​രു​ ​ശ്ര​മ​വും​ ​അ​വ​രു​ടെ​ ​ഭാ​ഗ​ത്തു​ ​നി​ന്ന് ​ഉ​ണ്ടാ​യി​രു​ന്നി​ല്ല.​ ​പാ​കി​സ്ഥാ​ൻ​ ​ടെ​സ്റ്റ് ​ടീ​മും​ 16​ന് ​തു​ട​ങ്ങു​ന്ന​ ​ടെ​സ്റ്റ് ​പ​ര​മ്പ​ര​യ്ക്കാ​യി​ ​ശ്രീ​ല​ങ്ക​യി​ലു​ണ്ട്.