img20220710

മുക്കം: പെരുന്നാൾ നമസ്‌കാരത്തിനിടെ വിദ്യാ‌ർത്ഥി കുഴഞ്ഞുവീണ് മരിച്ചു. മുക്കം സഹകരണ ബാങ്ക് മുൻ സെക്രട്ടറി കുമാരനെല്ലുർ പഴന്തോപ്പിൽ പി.ടി. ഉസന്റെ മകൻ ഹനൻ ഹുസൻ (20) ആണ് മരിച്ചത്. അഭിലാഷ് ജംഗ്ഷനിലെ നഫ് ന കോംപ്ലക്സിൽ സജ്ജമാക്കിയ സംയുക്ത ഈദ്ഗാഹിൽ ഇന്നലെ രാവിലെയാണ് സംഭവം. പാല ബ്രില്യന്റ് കോളേജ് വിദ്യാർത്ഥിയാണ്. മാതാവ്: ഖമറുന്നിസ. സഹോദരങ്ങൾ: ഡോ. ഹംദ (ചേളാരി), ഡോ. ഹന്ന (താനൂർ), ഹാമിദ് ഹുസൻ, ഹിഷാം ഹുസൻ, ഹിന ഹുസൻ.