രണ്ടാം ലോക മഹായുദ്ധത്തിന് മുമ്പ് അമേരിക്കന്‍ സൈനികര്‍ക്ക് വേണ്ടി ആദ്യമായി നിര്‍മിച്ച ഈ സണ്‍ഗ്ലാസ് പിന്നീട് ലോകമെമ്പാടും ജനപ്രിയം ആകുകയായിരുന്നു. സണ്‍ഗ്ലാസുകളെ ഫാഷന്റെയും ലക്ഷ്വറിയുടെയും ഒക്കെ സിഗ്നേച്ചര്‍ ആക്കി മാറ്റിയഒരു ബ്രാൻഡ് നെയിം ആണ് റെയ്ബാന്‍. കാഴ്ച എന്നതില്‍ അപ്പുറം, വളരെ തരംഗമായി മാറിയ ഒരു ബ്രാന്‍ഡ് ആണ് റെയ്ബാന്‍. രാഷ്ട്രീയക്കാര്‍ക്കും അഭിനേതാക്കള്‍ക്കും, ഒപ്പം വളരെ സാധാരണക്കാര്‍ക്ക് ഇടയില്‍ പോലും വലിയ തരംഗമാണ് ഈ ഗ്ലാസ്, ഒര്‍ജിനല്‍ വാങ്ങാന്‍ കഴിവില്ലെങ്കിൽ അതിന്റെ ഡ്യൂപ്ലിക്കേറ്റ് എങ്കിലും തപ്പി നടക്കുന്നവര്‍ ആണ് ഏറെ പേരും.

rayban

തലമുകള്‍ പിന്നിട്ടിട്ടും ഇപ്പോഴും മാറ്റമില്ലാതെ ഫാഷന്‍ സിമ്പലായി തുടരുക ആണ് റെയ്ബാന്‍ ഗ്ലാസുകള്‍. ഇറ്റാലിയന്‍ കണ്ണട വ്യവസായിയായ ലിയനാര്‍ഡൊ ഡെല്‍ വെക്കിയൊയുടെ കീഴിലാണ് നിലവില്‍ റെയ്ബാന്‍ കമ്പനിയുള്ളതു.