സമഗ്ര ഇൻഷുറൻസ് പദ്ധതിയായ മെഡിസെപിന് ജൂലൈ ഒന്നിന് മുഖ്യമന്ത്രി തുടക്കമിട്ടിരുന്നു. ഇടത്തരം മദ്ധ്യവരുമാനക്കാർക്ക് കുറഞ്ഞ പ്രീമിയത്തിൽ മികച്ച ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് മെഡിസെപിലൂടെ സാധ്യമാക്കുന്നത് എല്ലാ വിഭാഗം ജനങ്ങൾക്കും ചെലവ് കുറഞ്ഞ ചികിത്സയും ആരോഗ്യസുരക്ഷയും പ്രാപ്യമാക്കുക എന്ന സമഗ്രമായ ലക്ഷ്യം ൈകവരിക്കാനുള്ള പ്രവർത്തനങ്ങളും സർക്കാർ വിഭാവനം ചെയ്യുന്നുണ്ട്.

പ്രീമെഡിക്കൽ പരിശോധനകൾ ഇല്ലാതെ ഇൻഷുറൻസ് പരിരക്ഷ നൽകുന്നു എന്നതാണ് മെഡിസെപിന്റെ ഏറ്റവും വലിയ പ്രത്യേകത.