surya-kumar-india

നോ​​​ട്ടിം​​​ഗ്ഹാം​​​:​​​ ​​​മൂ​​​ന്നാം​​​ ​​​ട്വ​​​ന്റി​​​-20​​​യി​​​ൽ​​​ ​​​ഇ​​​ന്ത്യ​​​യ്ക്ക് ​​​എ​​​തി​​​രെ​ ​ഇം​ഗ്ല​ണ്ടി​ന് 17​ ​റ​ൺ​സി​ന്റെ​ ​ആ​ശ്വാ​സ​ ​ജ​യം. ​​ആ​​​ദ്യം​​​ ​​​ബാ​​​റ്റ് ​​​ചെ​​​യ്ത​​​ ​​​ഇം​​​ഗ്ല​​​ണ്ട് ​​​നി​​​ശ്ചി​​​ത​​​ 20​​​ ​​​ഓ​​​വ​​​റി​​​ൽ​​​ 7​​​ ​​​വി​​​ക്ക​​​റ്റ് ​​​ന​​​ഷ്ട​​​ത്തി​​​ൽ​​​ 215​​​ ​​​റ​​​ൺ​​​സ് ​​​എ​​​ടു​​​ത്തു.​​​ ​​​സെ​ഞ്ച്വ​റി​യു​മാ​യി​ ​സൂ​ര്യ​ ​കു​മാ​ർ​ ​യാ​ദ​വ് ​ഒ​റ്റ​യ്ക്ക് ​പൊ​രു​തി​ ​നോ​ക്കി​യെ​ങ്കി​ലും​ ​മ​​​റു​​​പ​​​ടി​​​ക്കി​​​റ​​​ങ്ങി​​​യ​​​ ​​​ഇ​​​ന്ത്യ​യ്ക്ക് 20​ ​ഓ​വ​റി​ൽ​ 9​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 198​ ​റ​ൺ​സ് ​നേ​ടാ​നെ​ ​കഴിഞ്ഞുള്ളൂ.​ ​​​മൂ​​​ന്ന്മ​​​ത്സ​​​രം​​​ ​​​ഉ​​​ൾ​​​പ്പെ​​​ട്ട​​​ ​​​പ​​​ര​​​മ്പ​​​ര​​​യി​​​ലെ​​​ ​​​ആ​​​ദ്യ​​​ ​​​ര​​​ണ്ട് ​​​മ​​​ത്സ​​​ര​​​വും​​​ ​​​ജ​​​യി​​​ച്ച​​​ ​​​ഇ​​​ന്ത്യ​​​ ​​​പ​​​ര​​​മ്പ​​​ര​​​ ​​​നേ​​​ര​​​ത്തേ​​​ ​​​ത​​​ന്നെ​​​ ​​​സ്വ​​​ന്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.
പ്ര​മു​ഖ​രെ​ല്ലാം​ ​നി​രാ​ശ​പ്പെ​ടു​ത്തി​യ​പ്പോ​ൾ​ 55​ ​പ​ന്തി​ൽ​ 14​ ​ഫോ​റും​ 6​ ​സി​ക്സും​ ​ഉ​ൾ​പ്പെ​ടെ​ 117​ ​റ​ൺ​സ് ​നേ​ടി​ ത​ന്റെ​ ​ആ​ദ്യ​ ​അ​ന്താ​രാ​ഷ്ട്ര​ ​സെ​ഞ്ച്വ​റി​ ​കുറിച്ച ​സൂ​ര്യ​കു​മാ​ർ​ ​യാ​ദ​വാ​ണ് ​ഇ​ന്ത്യ​ൻ​ ​ചേ​സിം​ഗി​ന്റെ​ ​ചു​മ​ത​ല​ ​ഏ​റ്റെ​ടു​ത്ത​ത്.​ 48​ ​പ​ന്തി​ലാ​ണ് ​സൂ​ര്യ​ ​സെ​ഞ്ച്വ​റി​ ​തി​ക​ച്ച​ത്.​ ​ശ്രേ​യ​സ് ​അ​യ്യ​ർ​ ​മാ​ത്ര​മാ​ണ് ​(28​)​ ​സൂ​ര്യ​യ്ക്ക് ​പി​ന്തു​ണ​ ​ന​ൽ​കി​യു​ള്ളൂ.​ ​സൂ​ര്യ​യേ​യും​ ശ്രേയ​സി​നേ​യും​ ​കൂ​ടാ​തെ​ ​ക്യാ​പ്ട​ൻ​ ​രോ​ഹി​ത് ​(11​),​ ​വി​രാ​ട് ​കൊ​ഹ്‌​ലി​ ​(11​)​ ​എ​ന്നി​വ​രാ​ണ് ​ഇ​ന്ത്യ​ൻ​ ​ബാ​റ്റ​ർ​മാ​രി​ൽ​ ​ര​ണ്ട​ക്കം​ ​ക​ണ്ട​വ​ർ.​ഇം​ഗ്ല​ണ്ടി​നാ​യി​ ​ടോ​പ്‌​ലെ​ ​മൂ​ന്ന് ​വി​ക്ക​റ്റ് ​വീ​ഴ്ത്തി.
ഇ​​​ന്ന​​​ലെ​​​ ​​​ജ​​​സ്പ്രീ​​​ത് ​​​ബും​​​റ,​​​ ​​​ഭു​​​വ​​​നേ​​​ശ്വ​​​ർ​​​ ​​​കു​​​മാ​​​ർ,​​​ ​​​യൂ​​​സ്‌​​​വേ​​​ന്ദ്ര​​​ ​​​ച​​​ഹ​​​ൽ​​​ ​​​എ​​​ന്നി​​​വ​​​ർ​​​ക്ക് ​​​വി​​​ശ്ര​​​മം​​​ ​​​ന​​​ൽ​​​കി​​​യ​​​ ​​​ഇ​​​ന്ത്യ​​​ ​​​പ​​​ക​​​രം​​​ ​​​ആ​​​വേ​​​ശ് ​​​ഖാ​​​ൻ,​​​ ​​​ഉ​​​മ്രാ​​​ൻ​​​ ​​​മാ​​​ലി​​​ക്ക്,​​​ ​​​ര​​​വി​​​ ​​​ബി​​​ഷ്ണോ​​​യി​​​ ​​​എ​​​ന്നി​​​വ​​​ർ​​​ക്ക് ​​​അ​​​വ​​​സ​​​രം​​​ ​​​ന​​​ൽ​​​കി. ടോ​​​സ് ​​​നേ​​​ടി​​​യ​​​ ​​​ഇം​​​ഗ്ല​​​ണ്ട് ​​​ക്യാ​​​പ്ട​​​ൻ​​​ ​​​ജോ​​​സ് ​​​ബ​​​ട്ട്‌​​​ല​​​ർ​​​ ​​​ബാ​​​റ്റിം​​​ഗ് ​​​തി​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.​​​ ​​​​​​ഇം​​​ഗ്ലീ​​​ഷ് ​​​സ്കോ​​​ർ​​​ 31​​​ൽ​​​ ​​​വ​​​ച്ച് ​​​നാ​​​ലാ​​​മ​​​ത്തെ​​​ ​​​ഓ​​​വ​​​റി​​​ലെ​​​ ​​​നാ​​​ലാം​​​ ​​​പ​​​ന്തി​​​ൽ​​​ ​​​ക്യ​​​പ്ട​​​ൻ​​​ ​​​ജോ​​​സ്ബ​​​ട്ട്‌​​​ല​​​റെ​​​(9​​​ ​​​പ​​​ന്തി​​​ൽ​​​ 18​​​)​​​ ​​​ക്ലീ​​​ൻ​​​ ​​​ബൗ​​​ൾ​​​ഡാ​​​ക്കി​​​ ​​​ആ​​​വേ​​​ശ് ​​​ഖാ​​​നാ​​​ണ് ഇ​​​ന്ത്യ​​​യ്ക്ക് ​​​ആ​​​ദ്യ​​​ ​​​വി​​​ക്ക​​​റ്റ് ​​​സ​​​മ്മാ​​​നി​​​ച്ച​​​ത്.​​​ ​​​ജേ​​​സ​​​ൺ​​​ ​​​റോ​​​യ്‌​​​യെ​​​ ​​​(27​​​)​​​ ​​​ഉ​​​മ്രാ​​​ൻ​​​ ​​​പ​​​ന്തി​​​ന്റെ​​​ ​​​കൈ​​​യി​​​ൽ​​​ ​​​എ​​​ത്തി​​​ച്ച് ​​​പു​​​റ​​​ത്താ​​​ക്കി​​​യ​​​പ്പോ​​​ൾ​​​ ​​​ഫി​​​ൽ​​​ ​​​സാ​​​ൾ​​​ട്ടി​​​നെ​​​ (8) ​​​​ഹ​​​ർ​​​ഷ​​​ൽ​​​ ​​​ക്ലീ​​​ൻ​​​ബൗൾ​​​ഡാ​​​ക്കി.​ ​​തു​​​ട​​​ർ​​​ന്ന് ​​​ക്രീ​​​സി​​​ൽ​​​ ​​​ഒ​​​ന്നി​​​ച്ച​​​ ​​​ഡേ​​​വി​​​ഡ് ​​​മ​​​ല​​​നും​​​ ​​​(39​​​ ​​​പ​​​ന്തി​​​ൽ​​​ 77​​​),​​​ ​​​ലി​​​യാം​​​ ​​​ലി​​​വിം​​​ഗ്സ്റ്റ​​​ണും​​​ ​​​(​​​പു​​​റ​​​ത്താ​​​കാ​​​തെ​​​ 29​​​ ​​​പ​​​ന്തി​​​ൽ​​​ 42​​​)​​​ ​​​ചേ​​​ർ​​​ന്നാ​​​ണ് ​​​ഇം​​​ഗ്ല​​​ണ്ടി​​​നെ​​​ ​​​മി​​​ക​​​ച്ച​​​ ​​​സ്കോ​​​റി​​​ലേ​​​ക്ക് ​​​കൊ​​​ണ്ടു​​​പോ​​​യ​​​ത്.​​​ 84​​​ ​​​/3​​​ ​​​എ​​​ന്ന​​​ ​​​നി​​​ല​​​യി​​​ൽ​​​ ​​​ക്രീ​​​സി​​​ൽ​​​ ​​​ഒ​​​ന്നി​​​ച്ച​​​ ​​​ഇ​​​രു​​​വ​​​രും​​​ 43​​​ ​​​പ​​​ന്തി​​​ൽ​​​ 84​​​ ​​​റ​​​ൺ​​​സി​​​ന്റെ​​​ ​​​കൂ​​​ട്ടു​​​കെ​​​ട്ടു​​​ണ്ടാ​​​ക്കി.​​​ ​​​ടീം​​​ ​​​സ്കോ​​​ർ​​​ 168​​​ൽ​​​ ​​​വ​​​ച്ച് ​​​മ​​​ല​​​നെ​​​ ​​​പ​​​ന്തി​​​ന്റെ​​​ ​​​കൈ​​​യി​​​ൽ​​​ ​​​എ​​​ത്തി​​​ച്ച് ​​​ബി​​​ഷ്ണോ​​​യി​​​യാ​​​ണ് ​​​കൂ​​​ട്ടു​​​കെ​​​ട്ട് ​​​ത​​​ക​​​ർ​​​ത്ത​​​ത്.​​​ ​ മലൻ​​​ 6​​​ ​​​ഫോ​​​റും​​​ 5​​​ ​​​സി​​​ക്സും​​​ ​​​നേ​​​ടി.​​​ ​​​ലി​​​വിം​​​ഗ്സ്റ്റ​​​ൺ​​​ 4​​​ ​​​സി​​​ക്സ് ​​​നേ​​​ടി.​​​ ​​​​​​ബ്രൂ​​​ക്ക് ​​​(9​​​ ​​​പ​​​ന്തി​​​ൽ​​​ 19​​​)​​​​,​​​​​​​ ​​​ജോ​​​ർ​​​ദാ​​​ൻ​​​ ​​​(3​​​ ​​​പ​​​ന്തി​​​ൽ​​​ 11​​​)​​​​​​​ ​​​എന്നിവർ അ​​​വ​​​സാ​​​ന​​​ ​​​ഓ​​​വ​​​റു​​​ക​​​ളി​​​ൽ​​​ ​​​റ​​​ൺ​​​സു​​​യ​​​ർ​​​ത്തി.​​