uma-thomas

തൃക്കാക്കര: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരെ വ്യാജ തെളിവുണ്ടാക്കിയെന്ന മുൻ ജയിൽ ഡി ജി പി ആർ ശ്രീലേഖയുടെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി ഉമ തോമസ് എം എൽ എ. ശ്രീലേഖയുടെ ആരോപണം പൊതുസമൂഹം വിലയിരുത്തട്ടെയെന്ന് എം എൽ എ പ്രതികരിച്ചു.


അതിജീവിതയ്‌ക്കൊപ്പമാണെന്ന് താൻ മുൻപേ പറഞ്ഞിട്ടുള്ളതാണ്. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ ശ്രീലേഖയുടെ പ്രസ്താവനയെക്കുറിച്ച് കൂടുതൽ അഭിപ്രായം പറയാനില്ലെന്ന് ഉമ തോമസ് വ്യക്തമാക്കി.


യൂട്യൂബ് ചാനലിലൂടെയായിരുന്നു പൊലീസിനെതിരെ ആരോപണവുമായി ശ്രീലേഖ രംഗത്തെത്തിയത്. പൾസർ സുനിക്കൊപ്പം ദിലീപ് നിൽക്കുന്ന ചിത്രം വ്യാജമാണന്നും, നടനെ അറസ്റ്റ് ചെയ്തതിൽ തെറ്റുപറ്റിയെന്നും പറഞ്ഞാൽ പൊലീസിന്റെ വിശ്വാസ്യത കൂടുമെന്നും അവർ പറഞ്ഞിരുന്നു.