saranya

പാലക്കാട്: മഹിളാ മോർച്ച പാലക്കാട് മണ്ഡലം ട്രഷറർ ശരണ്യ (27) ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഇന്നലെ വൈകീട്ട് അഞ്ചോടെയാണ് സംഭവം. വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ട ശരണ്യയെ ഉടൻ തന്നെ വീട്ടുകാർ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആത്മഹത്യാ കുറിപ്പിൽ പ്രാദേശിക ബിജെപി നേതാവിന്റെ പേര് കണ്ടെത്തി.

ബിജെപി ബൂത്ത് പ്രസിഡന്‍റ് പ്രജീവിന്‍റെ പേരാണ് ആത്മഹത്യാ കുറിപ്പിലുള്ളത്. ശരണ്യയുടെ ആത്മഹത്യയ്ക്ക് പിന്നിൽ പ്രജീവാണെന്നാണ് കുടുംബത്തിന്റെയും ആരോപണം. തന്നെ പ്രജീവ് ഉപയോഗപ്പെടുത്തിയെന്ന് ശരണ്യ ആത്മഹത്യാ കുറിപ്പിൽ എഴുതി വച്ചിട്ടുണ്ട്. ബിജെപി നേതൃത്വത്തിന് ഇക്കാര്യം വ്യക്തമാക്കി പരാതി നൽകിയിട്ടുണ്ടെന്നും ഉചിത നടപടി ഉടന്‍ പ്രതീക്ഷിക്കുന്നതായും ശരണ്യയുടെ കുടുംബം പറഞ്ഞു. ശരണ്യയുടെ അച്ഛൻ- രാജൻ, അമ്മ- ശശികല (തങ്കം), ഭർത്താവ്- രമേഷ്, മക്കൾ- രാംചരൺ, റിയശ്രീ.