r-sreelekha

കൊച്ചി: നടൻ ദിലീപിനെതിരെ വ്യാജ തെളിവുകളുണ്ടാക്കിയെന്ന മുൻ ഡി ജി പി ആർ ശ്രീലേഖയുടെ ആരോപണങ്ങൾക്ക് പിന്നാലെ വിമർശനവുമായി അതിജീവിതയുടെ ബന്ധുക്കൾ. ന്യായീകരണ തൊഴിലാളിയുടെ അവസ്ഥയിൽ സഹതാപമുണ്ടെന്നും വിലമതിക്കുന്ന എന്തെങ്കിലും ശ്രീലേഖയെ പ്രലോഭിപ്പിക്കുന്നുണ്ടാകാമെന്നും അവർ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.


ശ്രീലേഖയെ വിമർശിച്ചുകൊണ്ട് കെ കെ രമ എം എൽ എ അടക്കം നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ശ്രീലേഖ മുൻപും ദിലീപിന് അനുകൂലമായി നിലപാടെടുത്തിട്ടുണ്ടെന്നും കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും എം എൽ എ ആരോപിച്ചു.

ദിലീപിനെതിരെ മതിയായ തെളിവുകളില്ലെന്നും പലതും അന്വേഷണ ഉദ്യോഗസ്ഥർ തോന്നിയതുപോലെ എഴുതിച്ചേർത്തതാണെന്നുമായിരുന്നു ശ്രീലേഖയുടെ ആരോപണം. യൂട്യൂബ് ചാനലിലൂടെയായിരുന്നു ആരോപണവുമായി മുൻ ഡി ജി പി രംഗത്തെത്തിയത്.