k-n-sasidharan

തൃശൂർ: സിനിമാ സംവിധായകൻ കെ എൻ ശശിധരൻ അന്തരിച്ചു. ഇടപ്പള്ളിയിലെ വീട്ടിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ഏറെ വൈകിയിട്ടും ഉറക്കമുണരാത്തതിനെ തുടർന്ന് വീട്ടുകാർ നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒട്ടേറെ പരസ്യചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

ചാവക്കാട് സ്വദേശിയായ അദ്ദേഹം പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണ് ബിരുദം നേടിയത്. പി കെ നന്ദ വർമയുടെ 'അക്കരെ' എന്ന നോവലിനെ അടിസ്ഥാനമാക്കി 'അക്കരെ' എന്ന പേരിൽത്തന്നെ ആദ്യചിത്രം തിരക്കഥയും സംഭാഷണവും ഒരുക്കി സംവിധാനം ചെയ്തു. ചിത്രം നിർമിച്ചതും അദ്ദേഹം തന്നെയായിരുന്നു. കാണാതായ പെൺകുട്ടി, നയന തുടങ്ങിയവയാണ് മറ്റ് ചിത്രങ്ങൾ. സിദ്ദിഖും കാവ്യ മാധവനും അഭിനയിച്ച വനമാല സോപ്പിന്റെ പ്രശസ്തമായ പരസ്യവും കെ എൻ ശശിധരൻ സംവിധാനം ചെയ്തതാണ്.