facepack

മുഖസൗന്ദര്യം വർദ്ധിപ്പിക്കാനും ചർമത്തിന്റെ പ്രശ്നങ്ങൾ ഇല്ലാതാക്കാനും ബ്യൂട്ടി പാർലറിൽ പോകുന്നവരാണ് പലരും. ഓരോ ട്രീറ്റ്മെന്റുകൾക്കും അവർ അമിതമായ പണവും ഈടാക്കാറുണ്ട്. എന്നാൽ ഇനി നിങ്ങളുടെ സൗന്ദര്യം വർദ്ധിപ്പിക്കാൻ പോക്കറ്റ് കാലിയാക്കേണ്ട. അടുക്കളയിൽ ദോശമാവ് ഇരിപ്പുണ്ടെങ്കിൽ അത് മാത്രം മതി. മുഖത്തിന് ബ്ലീച്ച് ചെയ്ത അതേ ഗുണം ലഭിക്കാനും ചർമം തിളങ്ങാനും ഇത് നിങ്ങളെ സഹായിക്കുന്നു.

മൃതകോശങ്ങൾ അകറ്റി നല്ല രീതിയിൽ മുഖം വൃത്തിയാക്കുന്നതിന് ഇത് നിങ്ങളെ സഹായിക്കുന്നു. കൂടാതെ ചുളിവുകൾ മാറ്റി ച‌ർമം മനോഹരമാക്കുന്നതിനും യൗവനം നിലനിർത്തുന്നതിനും ഈ ഫേസ്‌പാക്ക് ഉപയോഗിച്ചാൽ മതി. സമയവും പണവും ലാഭിക്കാൻ സഹായിക്കുന്ന ഈ ചർമസംരക്ഷണ മാർഗം എങ്ങനെയെന്ന് നോക്കാം.

ഫേസ്പാക്ക്

പച്ചരിയും ഉഴുന്നും ഉലുവയും ചേർത്ത് അരച്ചെടുത്ത് പുളിപ്പിച്ച ദോശമാവിൽ നിന്ന് കുറച്ചെടുത്ത് മാറ്റിവയ്ക്കുക. ഇതിലേയ്ക്ക് തേൻ, പാല് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം കുറച്ച് നേരം ഇത് റെസ്റ്റ് ചെയ്യാൻ വയ്ക്കണം. മുഖം നന്നായി ഫേസ്‌വാഷോ പയറുപൊടിയോ ഉപയോഗിച്ച് കഴുകിയ ശേഷം ഫേസ്‌പാക്ക് നന്നായി മുഖത്ത് തേയ്ച്ച് പിടിപ്പിക്കുക. നന്നായി ഉണങ്ങിയ ശേഷം സ്ക്രബ് ചെയ്ത് കഴുകി കളയുക.

മുഖത്ത് ചുളിവുകൾ ഉള്ളവർക്ക്: ഫേസ്‌പാക്ക് ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയണം. ഇങ്ങനെ ചെയ്യുന്നതിലൂടെ സ്കിൻ ടൈറ്റാകുകയും ചുളിവുകൾ കുറയുകയും ചെയ്യുന്നു.

മുഖക്കുരു: മുഖക്കുരുവിന്റെ പ്രശ്നമുള്ളവരാണെങ്കിൽ ദോശമാവ് മുഖത്ത് പുരട്ടിയ ശേഷം നന്നായി മസാജ് ചെയ്ത് കൊടുക്കണം. ഇതിലൂടെ മുഖക്കുരുവും മുറിവുകളും പാടും ഇല്ലാതാക്കാൻ സഹായിക്കും. ഈ ഫേസ്‌പാക്ക് ഇടയ്ക്കിടെ ചെയ്യുന്നതിലൂടെ മുഖത്ത് നല്ല രീതിയിലുള്ള മാറ്റം കണ്ടുതുടങ്ങും.