prithviraj

പൃ​ഥ്വി​രാ​ജിനെ നായകനാക്കി ഷാജി കെെലാസ് ഒരുക്കിയ ചിത്രമാണ് കടുവ. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റിലേയ്ക്ക് ചിത്രം നീങ്ങുകയാണ്.

വിവേക് ഒബ്‌റോയ്, സംയുക്ത മേനോൻ, അലെൻസിയർ, ഇന്നസെന്റ്, ഷാജോൺ, ജോയ് മാത്യു, ബൈജു സന്തോഷ്, അർജുൻ അശോകൻ, സുധീർ കരമന, രാഹുൽ മാധവ്, അനീഷ് ജി മേനോൻ, നന്ദു, സീമ, പ്രിയങ്ക നായർ ഉൾപ്പെടുന്ന വലിയൊരു താരനിരയാണ് ചിത്രത്തിലുള്ളത്.

മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസായിട്ടുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും മാജിക് ഫ്രെയിംസിന്റെയും ബാനറിൽ സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനുമാണ് 'കടുവ' നിർമിച്ചിരിക്കുന്നത്.

ഈയടുത്ത് റിലീസായ പൃഥ്വിരാജിന്റെ തന്നെ 'ജനഗണമന'യേക്കാള്‍ മികച്ച ഓപ്പണിംഗ് കളക്ഷനാണ് കടുവ സ്വന്തമാക്കിയിരിക്കുന്നത്. ആദ്യ നാല് ദിനങ്ങളില്‍ നിന്ന് 25 കോടിയോളം ചിത്രം സ്വന്തമാക്കിയെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച ഓപ്പണിംഗ് കളക്ഷനാണിത്. 'ജന ഗണ മന' എട്ട് ദിവസം കൊണ്ട് നേടിയ കളക്ഷനാണ് 'കടുവ' ആദ്യ നാല് ദിനങ്ങൾ കൊണ്ട് സ്വന്തമാക്കിയത്.

ഗള്‍ഫ് മേഖലയിലും ചിത്രത്തിന് മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. പാന്‍ ഇന്ത്യന്‍ തലത്തില്‍ മികച്ച പ്രൊമോഷന്‍ വർക്കുകൾ നടത്തിയത് ചിത്രത്തിന് ഗുണമായിട്ടുണ്ട്.