ഐ.എസ്.ആർ.ഒ ചാരക്കേസ് ആസ്പദമാക്കി ശാസ്ത്രജ്ഞനായ നമ്പി നാരായണന്റെ ജീവിതകഥ പറഞ്ഞ ചിത്രമാണ് റോക്കട്രി: ദി നമ്പി ഇഫക്ട്.നമ്പി നാരായണന്റെ 27 വയസ് മുതൽ 70 വയസു വരെയുള്ള 43 വർഷത്തെ ജീവിതം പറഞ്ഞ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു.

ആർ മാധവൻ തന്നെയാണ് റോക്കട്രിയുടെ കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. സരിതാ മാധവൻ, ആർ. മാധവൻ, വർഗീസ് മൂലൻ, വിജയ് മൂലൻ എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ. ഇംഗ്ളീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം എന്നിവയ്ക്ക് പുറമേ അറബിക്, ഫ്രഞ്ച്, സ്പാനിഷ്, ജർമ്മൻ, ചൈനീസ്, റഷ്യൻ, ജാപ്പനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലുമായാണ് ചിത്രം ഒരുക്കിയത്. ആറ് രാജ്യങ്ങളിലായി ചിത്രീകരിച്ച സിനിമയിൽ അനേകം വിദേശതാരങ്ങളും അണിനിരക്കുന്നു. ശ്രീഷ റായ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് ബിജിത്ത് ബാല.

madhavan

നിരവധി മലയാളികളും ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. മലയാളി സംവിധായകനായ പ്രജേഷ് സെൻ ചിത്രത്തിന്റെ സഹസംവിധായകനാണ്. ചിത്രത്തിന്റെ പോസ്റ്റർ ഡിസെെൻ നിർവഹിച്ചിരിക്കുന്നത് മലയാളിയായ അനൂപ് രഘുപതിയാണ്. ഇപ്പോഴിതാ തനിക്ക് ലഭിച്ച അവസരത്തെക്കുറിച്ച് പ്രേക്ഷകരോട് പ്രതികരിക്കുകയാണ് ഇരിങ്ങാലക്കുടക്കാരനായ അനൂപ്. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

rocketry

'ചിത്രത്തിന്റെ എഡിറ്ററായ ബിജിത്ത് ബാല എന്റെ സുഹൃത്താണ്. ബിജിത്ത് പറഞ്ഞതനുസരിച്ച് മാധവന് മെസേജ് അയച്ചു. സ്വയം പരിചയപ്പെടുത്തിയപ്പോൾ 'വെൽക്കം ടു ദി ടീം' എന്നാണ് അദ്ദേഹം പറഞ്ഞത്. എല്ലാവരേയും ഒരുപോലെ കാണുന്ന ആളാണ് മാഡി. ഓഫീസിൽ പോയി എന്റെ പഴയ വർക്കുകളൊക്കെ കാണിച്ചു. ചിത്രത്തിന്റെ ട്രെയിലർ അദ്ദേഹത്തിന്റെ മൊബെെലിൽ എനിക്ക് കാണിച്ച് തന്നു.

ഒരു ദിവസം നോക്കിയപ്പോൾ മാഡി എന്നെ ഇൻസ്റ്റയിൽ ഫോളോ ചെയ്യുന്നു എന്ന് മൊബെെലിൽ നോട്ടിഫിക്കേഷൻ. എന്റെ ഭാര്യയുടെ ബർത്ത് ഡേയ്‌ക്ക് അദ്ദേഹം വീഡിയോ സന്ദേശം അയച്ച് തന്നു. ശരിക്കും സർപ്രെെസ് ആയിപ്പോയി. മാധവന്റെ ഡെെ ഹാർഡ് ഫാൻ ആയ ഭാര്യ ഇത് കണ്ട് കരഞ്ഞു'- അനൂപ് പറഞ്ഞു.

വിശദമായ അഭിമുഖം കാണാം...