ലോക രാജ്യങ്ങള്‍ ഇനി റഷ്യയെ എന്തൊക്കെ പറഞ്ഞ് കുറ്റപ്പെടുത്തിയാലും ഇന്ത്യയോട് റഷ്യ എല്ലാം പറയും. എല്ലാ രംഗങ്ങളിലും റഷ്യയുമായി അടുത്ത ബന്ധമാണ് ഇന്ത്യയ്ക്കുള്ളത്. നെഹ്രുവിന്റെ കാലത്ത് ഇന്ത്യയും സോവിയറ്റ് യൂണിയനുമായുള്ള ബന്ധം ഏവര്‍ക്കും അറിവുള്ളതാണ്. കാര്‍ഗില്‍ യുദ്ധസമയത്താണ് റഷ്യ, വീണ്ടും ഇന്ത്യയുടെ അടുത്ത സുഹൃത്തായി മാറുന്നത്. അതിന് പിന്നില്‍ രസകരമായ ഒരു കാരണവുമുണ്ട്. അമേരിക്ക, പാകിസ്ഥാനെ സഹായിക്കുന്നു എന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നതോടെയാണ് ഇന്ത്യയ്ക്ക് സഹായഹസ്തവുമായി റഷ്യ വരുന്നത്.

കേരളകൗമുദി വീഡിയോ വാർത്തകൾ ഇനി വാട്സാപ്പിലും. വാർത്തകൾ കാണാൻ ക്ലിക്ക് ചെയ്യൂ