kk-rama

■എളമരം കരീമിനെ ന്യായീകരിച്ച് സി.പി.എം ജില്ലാ സെക്രട്ടറി

കോഴിക്കോട്: കെ.കെ.രമയ്ക്കെതിരായ എളമരം കരീമിന്റെ വിമർശനത്തെ ന്യായീകരിച്ച് സി.പി.എം. ജില്ലാ സെക്രട്ടറി പി.മോഹനൻ. ഒഞ്ചിയത്തെ വിപ്ലവചരിത്രത്തെ ഒറ്റുകൊടുത്തതിന് യു.ഡി.എഫ് നൽകിയ പാരിതോഷികമാണ് രമയുടെ എം.എൽ.എ സ്ഥാനമെന്ന് മോഹനൻ പറഞ്ഞു.
2009ൽ കോൺഗ്രസാണ് മുഖ്യശത്രുവെന്ന് ആർ.എം.പി പറഞ്ഞിരുന്നു. 2016ൽ ആർ.എം.പി പ്രത്യേകമായാണ് മത്സരിച്ചതെങ്കിലും യു.ഡി.എഫുമായി ധാരണയുണ്ടാക്കി. സി.പി.എമ്മിൽ നിന്ന് ആളുകളെ യു.ഡി.എഫിലേക്ക് എത്തിക്കാനുള്ള പാലമാണ് ആർ.എം.പിയെന്ന് അന്ന് തന്നെ പറഞ്ഞിരുന്നു, അശോകനെ കള്ളക്കേസിൽ കുടുക്കി നാടുകടത്തി. ഭരണകൂട ഭീകരതയുടെ രക്തസാക്ഷിയാണ് അശോകൻ.

പി.ടി. ഉഷ രാജ്യത്തിന്റെ യശസ് ഉയർത്തിയ കായിക പ്രതിഭയാണ്. ഉഷയെ സി.പി.എം എന്നും ആദരിക്കുന്നു.ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമാകില്ലെന്ന ഉഷയുടെ വിശദികരണം മുഖവിലയ്ക്കെടുക്കുന്നു. എന്നാൽ, ദക്ഷിണേന്ത്യയിൽ സംഘപരിവാർ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നടത്തുന്ന നീക്കമാണ് രാജ്യസഭാ സീറ്റുകൾ. സംഘപരിവാറിന്റെ നെറ്റ്‌വർക്കിൽ അവർ പെട്ടുപോകുമോയെന്ന ആശങ്ക പാർട്ടിക്ക് ഉണ്ടായിരുന്നു. അതിപ്പോൾ മാറിയെന്നും മോഹനൻ പറഞ്ഞു.