
മാവൂർ: ചാലിപ്പാടത്തെ വെള്ളക്കെട്ടിൽ ഫൈബർ തോണി മറിഞ്ഞ് മലപ്രം സദേശി ഷാജു (43) മരിച്ചു. ഞായറാഴ്ച രാത്രിയിലായിരുന്നു അപകടം. നാട്ടുകാർ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. സുഹൃത്ത് ശ്രീജിത്തിനോടൊപ്പം ഫൈബർ തോണിയിൽ യാത്ര ചെയ്യവേ തോണി മറിയുകയായിരുന്നു. ശ്രീജിത്ത് രക്ഷപ്പെട്ടു. പിതാവ്: പരേതനായ അപ്പൂട്ടി. മാതാവ്:ജാനകി. ഭാര്യ: ഗീത. മക്കൾ: അമർജിത്ത്. അശ്വതി.