kk-rama

വടകര: ആർ. ശ്രീലേഖയുടെ വെളിപ്പെടുത്തൽ ആരെയും ഞെട്ടിക്കുന്നതും നിയമ, നീതിന്യായ വ്യവസ്ഥയെ പ്രതിക്കൂട്ടിൽ നിർത്തുന്നതുമാണെന്ന് കെ.കെ. രമ എം.എൽ.എ പറഞ്ഞു. പൊലീസ് വകുപ്പിനെയും, ജുഡീഷ്യറിയെയും സംശയത്തിന്റെ പുകമറയ്‌ക്കുള്ളിൽ നിറുത്തി ഒരു പ്രത്യേക കേസിൽ പ്രതിയാക്കപ്പെട്ടയാളെ വെള്ളപൂശാനുള്ള ശ്രമം ഇവരുടെ വാക്കുകളിൽ നിന്ന് വ്യക്തമാണ്. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും കെ.കെ. രമ ആവശ്യപ്പെട്ടു.