
ഫഹദ് ഫാസിലിനെ നായകനാക്കി നവാഗതനായ സജി മോൻ സംവിധാനം ചെയ്യുന്ന മലയൻകുഞ്ഞ് ജൂലായ് 22ന് തിയേറ്ററിൽ . ഇന്ദ്രൻസ്, ജാഫർ ഇടുക്കി,രജീഷ വിജയൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ചിത്രസംയേജാകനും സംവിധായകനുമായ മഹേഷ് നാരായണൻ ആണ് മലയൻകുഞ്ഞിന്റെ രചയിതാവും ഛായാഗ്രാഹകനും. ഫാസിൽ ആണ് മലയൻകുഞ്ഞിന്റെ നിർമ്മാണം. പതിനെട്ടുവർഷങ്ങൾക്കുശേഷം അച്ഛനും മകനും വെള്ളിത്തിരയിൽ വീണ്ടും കൈകോർക്കുകയാണ്.ഏ.ആർ. റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്നു.

ബർമുഡ 29ന്
ഷെയ്‍ൻ നിഗം, വിനയ് ഫോർട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടി. കെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന ബർമുഡ ജൂലായ് 29ന് തിയേറ്ററിൽ. സൈജു കുറുപ്പ്, സുധീർ കരമന, മണിയൻപിള്ള രാജു, ഇന്ദ്രൻസ്, സാജൽ സുധർശൻ, ദിനേഷ് പണിക്കർ, കോട്ടയം നസീർ, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ എന്നിവരാണ് മറ്റു താരങ്ങൾ. രചന 'കൃഷ്ണദാസ് പങ്കി. ഛായാഗ്രഹണം അഴകപ്പൻ. ബാദുഷ സിനിമാസ്, 24 ഫ്രെയിംസ് എന്നീ ബാനറുകളിൽ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എൻ.എം, ഷിനോയ് മാത്യു എന്നിവർ ചേർന്നാണ് നിർമ്മാണം.

വിശുദ്ധ മെജോ 29ന്
ഡിനോയ് പൗലോസ്, ലിജോമോൾ ജോസ്, മാത്യു തോമസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കിരൺ ആന്റണി സംവിധാനം ചെയ്യുന്ന വിശുദ്ധ മെജോ 29ന് തിയേറ്ററിൽ . ഡിനോയ് പൗലോസ് തന്നെ ആണ് കഥയും തിരക്കഥയും സംഭാഷണവും. ജോമോൻ ടി. ജോൺ ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവഹിക്കുന്നു. ഇരുവരും ചേർന്നാണ് നിർമ്മാണം. ഗാനരചന സുഹൈൽ കോയ സംഗീതം ജസ്റ്റിൻ വർഗീസ്.

ഒാട്ടോറിക്ഷക്കാരന്റെ ഭാര്യ റിലീസിന്
സുരാജ് വെഞ്ഞാറമൂട് ,ആൻ അഗസ്റ്റിൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എം. മുകുന്ദന്റെ തിരക്കഥയിൽ ഹരികുമാർ സംവിധാനം ചെയ്യുന്ന ഒാട്ടോറിക്ഷക്കാരന്റെ ഭാര്യ റിലീസിന് ഒരുങ്ങി.ജനാർദ്ദനൻ, കൈലാഷ്, സ്വാസിക, ദേവി അജിത്, നീന കുറുപ്പ്, മനോഹരി ജോയ്, ബേബി അലൈന ഫിദൽ എന്നിവരാണ് മറ്റു താരങ്ങൾ. ഛായാഗ്രാഹണം അഴകപ്പൻ ,ഗാനങ്ങൾ - പ്രഭാവർമ്മ , സംഗീതം - ഒൗസേപ്പച്ചൻ എഡിറ്റർ അയൂബ് ഖാൻ. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾ നാസർ,ബേനസീർ എന്നിവർ ചേർന്നാണ് നിർമ്മാണം.