
കൊച്ചി : കലൂരിൽ നടുറോഡിൽ കഴുത്തറുത്ത് യുവാവ് ആത്‌മഹത്യ ചെയ്തു. തിരക്കേറിയ റോഡിൽ കത്തികൊണ്ട് സ്വയം മുറിവേല്പിച്ചാണ് യുവാവ് ആത്മഹത്യ ചെയ്‌തത്. കൈയ്ക്കും കഴുത്തിനും സാരമായി പരിക്കേറ്റ യുവാവിനെ വ്യാപാരികളും പൊലീസും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തോപ്പുംപടി സ്വദേശി ക്രിസ്റ്റഫറാണ് മരിച്ചതെന്ന് ഡി.സി.പി വി.എ. കുര്യാക്കോസ് അറിയിച്ചു. കൂടുതൽ കാര്യങ്ങൾ അന്വേഷിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
യുവാവിന്റെ മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വൈകിട്ട് അഞ്ചേകാലോടെയാണ് സംഭവം. ദേശാഭിമാനി ജംഗ്ഷന് സമീപത്തെ ഒരു കടയ്ക്ക് മുന്നിൽ വച്ചായിരുന്നു ആത്മഹത്യ. സംഭവത്തിന്റെ സി.സി ടിവി ദൃശ്യങ്ങളും പുറത്തുവന്നു.