
കൊച്ചി: കലൂരിലെ തിരക്കേറിയ റോഡിൽ യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തത് സുഹൃത്തിനെ ആക്രമിച്ച ശേഷമെന്ന് വ്യക്തമാക്കി പൊലീസ്. കൊച്ചി തോപ്പുംപടി സ്വദേശി ക്രിസ്റ്റഫർ ആണ് മരിച്ചത് . സുഹൃത്തിനെ വെട്ടിയശേഷമാണ് ക്രിസ്റ്റഫർ കഴുത്തിലും കൈയിലും സ്വയം മുറിവേല്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ക്രിസ്റ്റഫറിനെ വ്യാപാരികളും പൊലീസുകാരും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആക്രമണത്തിൽ പരിക്കേറ്റ യുവാവ് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമിക്കാനുള്ള കാരണം പൊലീസ് അന്വേഷിക്കുകയാണ്.
വൈകിട്ട് അഞ്ചേ കാലോടെയാണ് . ദേശാഭിമാനി ജംഗ്ഷന് സമീപത്തെ ഒരു കടയ്ക്ക് മുന്നിൽ വച്ച് യുവാവ് ആത്മഹത്യ ചെയ്തത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ യുവാവ് റോഡിലേക്ക് എത്തുന്നതും ആത്മഹത്യ ചെയ്യുന്നതും വ്യക്തമാണ്