sreelekha

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ പൊലീസ് വ്യാജ തെളിവുണ്ടാക്കിയെന്ന ആരോപണമുന്നയിച്ച മുൻ ഡി ജി പി ആർ ശ്രീലേഖയുടെ മൊഴിയെടുക്കാൻ അന്വേഷണ സംഘം നീക്കം തുടങ്ങി. ഇതിനായി ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി തേടി.

വിഷയത്തിൽ ലഭിച്ച നിയമോപദേശം ഉന്നത ഉദ്യോഗസ്ഥരെ ധരിപ്പിച്ചിട്ടുണ്ട്. ശ്രീലേഖയുടെ മൊഴിയെടുക്കാതെ അന്വേഷണം മുന്നോട്ട് പോയാൽ തുടർ വിസ്താരത്തിൽ പ്രതിഭാഗം ഇക്കാര്യം ഉന്നയിക്കുമെന്നും ഈ സാഹചര്യത്തിൽ ശ്രീലേഖയുടെ പ്രസ്താവനകൾ പരിശോധിച്ച് വ്യക്തത വരുത്തണമെന്നുമാണ് ഉദ്യോഗസ്ഥരെ അറിയിച്ചിരിക്കുന്നത്.

ദി​ലീ​പി​നെ​തി​രെ​യു​ള്ള​ ​തെ​ളി​വു​ക​ൾ​ ​കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്ന് ​ശ്രീ​ലേ​ഖ​ ​സ്വ​ന്തം​ ​യൂ​ട്യൂ​ബ് ​ചാ​ന​ലി​ലൂ​ടെ​യാ​ണ് ​ക​ഴി​ഞ്ഞ​ദി​വ​സം​ ​ആരോപിച്ചത്.​ ദിലീപിനെതിരെ തെളിവില്ല, പൊലീസ് വ്യാജ തെളിവുകൾ ഉണ്ടാക്കി, നടനും പൾസർ സുനിയും ഒന്നിച്ചുള്ള ചിത്രം ഫോട്ടോഷോപ്പ് സൃഷ്ടി, ജയിലിൽ സുനിക്ക് ഫോൺ കൈമാറിയത് പൊലീസുകാരനാണെന്നുമൊക്കെയായിരുന്നു മുൻ ഡി ജി പിയുടെ ആരോപണങ്ങൾ. കേ​സി​ന്റെ​ ​നി​ർ​ണാ​യ​ക​ ​ഘ​ട്ട​ത്തി​ലാ​ണ് ​ ​ആ​രോ​പ​ണവുമായി ശ്രീലേഖ രംഗത്തെത്തിയത്.​ ​ഇതിനെ​തി​രെ​ ​പ്രോ​സി​ക്യൂ​ഷ​നും​ ​പൊ​ലീ​സും​ ​കോ​ട​തി​യ​ല​ക്ഷ്യ​ ​ന​ട​പ​ടി​ക്കൊ​രു​ങ്ങു​ന്നതായും റിപ്പോർട്ടുണ്ട്.

അതേസമയം, അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെതിരെ ദിലീപ് സമർപ്പിച്ച കോടതിയലക്ഷ്യ ഹർജി വിചാരണക്കോടതി ഇന്ന് പരിഗണിക്കും. കോടതി വിവരങ്ങൾ ബൈജു പൗലോസ് മാദ്ധ്യമങ്ങൾക്ക് കൈമാറിയെന്നാണ് പരാതി.