
കാസർകോട്: വിവാഹം മുടങ്ങിയതിൽ മനംനൊന്ത് യുവതി ജീവനൊടുക്കി.ചെമ്മനാട് സ്വദേശിനി മല്ലിക (22) ആണ് ആത്മഹ്യ ചെയ്‌തത്. കുമ്പളം സ്വദേശിയുമായുള്ള വിവാഹമാണ് ജാതകം ചേരാത്തതിനാൽ മുടങ്ങിയത്. യുവതിയും ഇയാളും പ്രണയത്തിലായിരുന്നു.
വീട്ടുകാർ രണ്ടുപേരുടെയും ജാതകം നോക്കി. യുവാവിന് ചൊവ്വാദോഷം ഉള്ളതുകൊണ്ട് വിവാഹം മുടങ്ങുകയായിരുന്നു. ഈ മാസം ഒന്നിനാണ് മല്ലിക വിഷം കഴിച്ചത്. ഗുരുതരാവസ്ഥയിലായ യുവതിയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് മരണം. മല്ലികയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ 1056, 0471 2552056)