മിനിസ്‌ക്രീനിലൂടെ മലയാളികളുടെ ഹൃദയം കവർന്ന നടിയാണ് ഉമ നായർ. വാനമ്പാടി സീരിയലിലെ നിർമല അടക്കം നടി അവതരിപ്പിച്ച വേഷങ്ങൾ ഇന്നും പ്രേക്ഷകരുടെ മനസിൽ നിറഞ്ഞുനിൽക്കുകയാണ്. അഭിനയ ജീവിതത്തെക്കുറിച്ചും വ്യക്തി ജീവിതത്തെക്കുറിച്ചുമൊക്കെ കൗമുദി ടിവി ഡേ വിത്ത് എ സ്റ്റാറിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് ഉമ നായരിപ്പോൾ.

' അമ്മ വേഷങ്ങൾ അവതരിപ്പിക്കുമ്പോൾ ഉമയ്ക്കിനി അത്തരത്തിലുള്ള കഥാപാത്രങ്ങളല്ലേ വരൂ എന്ന് എല്ലാവരും എന്നോട് പറയാറുണ്ട്. എന്നാൽ ഞാൻ മാറി നിന്നിട്ടില്ല, എനിക്കങ്ങനെയൊരു പ്രശ്നം വന്നിട്ടുമില്ല. എനിക്ക് വയസ് ഇരുപതോ മുപ്പതോ അല്ല. മുപ്പത് വയസിനകത്തുള്ള പെൺകുട്ടിക്ക് നായികാ വേഷത്തിൽ തിളങ്ങിനിൽക്കാൻ കഴിയും. അതിനുമുകളിലുള്ളവർക്ക് ചേച്ചി വേഷങ്ങൾ എത്ര വരും? എനിക്ക് ഈ പ്രൊഫഷണലിൽ ജീവിച്ച് മരിക്കണം. ഞാൻ സേഫ് സോണിലായി ഇരുന്ന് നേരത്തേ അമ്മ വേഷമെടുത്തുന്നേയുള്ളൂ.
അഭിനയത്തിനൊപ്പം ചെറിയ ചെറിയ ബിസിനസും ചെയ്യാറുണ്ട്. ഇപ്പോൾ മൂന്നാലഞ്ച് വർഷമായിട്ട് ഇവന്റ് മാനേജ്‌മെന്റ് ചെയ്യുന്നുണ്ട്. കൊവിഡിന് ശേഷം സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായി. ഇപ്പോൾ വീണ്ടും മെല്ലേ മെല്ലേ ആരംഭിച്ചു.'- ഉമ നായർ വ്യക്തമാക്കി.
ഉമ നായരുടെ വീടും പരിസരവുമൊക്കെ പരിപാടിയിൽ കാണിക്കുന്നുണ്ട്. നടിയുടെ മക്കളെയും അവതാരകയായ എലീന പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നുണ്ട്. വീഡിയോ കാണാം...