
മുഖ സൗന്ദര്യം വർദ്ധിപ്പിക്കാനായി ഫേസ് മാസ്ക്കുകളും ക്രീമുകളും ഉപയോഗിച്ചിട്ടും മാറ്റമൊന്നും ഇല്ലേ? എന്നാൽ ഇതാ പോക്കറ്റ് കാലിയാകാതെ സൗന്ദര്യം വർദ്ധിപ്പിക്കാനുള്ള പുതിയൊരു മാർഗം. മറ്റൊന്നും ചെയ്യണ്ട മുഖത്ത് ആവി പിടിച്ചാൽ മാത്രം മതി. മുഖത്ത് ആവി പിടിക്കുന്നതിന്റെ ഗുണങ്ങളും ആവി പിടിക്കേണ്ടത് എങ്ങനെയാണെന്ന് നോക്കാം.
ഗുണങ്ങൾ
1. ആവി പിടിക്കുമ്പോൾ മുഖം വിയർക്കുന്നു. ഇതിലൂടെ മുഖത്ത് അടിഞ്ഞുകൂടിയിട്ടുള്ള അഴുക്കും പൊടിപടലങ്ങളും പുറത്തേയ്ക്ക് പോകുന്നു.
2. മുഖത്തെ രക്തചംക്രമണം വർദ്ധിപ്പിച്ച് മുഖത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നു.
3. ഫേസ് വാഷ് ഉപയോഗിച്ചാൽ പോലും മാറാത്ത അഴുക്കുകൾ ആവി പിടിക്കുന്നതിലൂടെ മാറുന്നു.
4. മുഖത്തെ പാടുകൾ ഇല്ലാതാക്കാൻ സഹായിക്കുന്നു.
5. ആവി പിടിച്ച് 30മിനിട്ടിന് ശേഷം മുഖത്ത് ഐസ്ക്യൂബ് വയ്ക്കുന്നത് മുഖക്കുരു മാറാൻ സഹായിക്കുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. ആവി പിടിക്കുന്നതിന് മുമ്പായി മുഖം വൃത്തിയായി കഴുകണം.
2. 43ഡിഗ്രിയാണ് ഉത്തമമായ ചൂട്. ചൂട് അമിതമായാൽ ചർമത്തെ അത് ദോഷകരമായി ബാധിക്കും.
3. ആവി പിടിക്കുമ്പോൾ മുഖം ഒരു തുണികൊണ്ട് മറച്ച് ആവി പുറത്ത് പോകാതിരിക്കാൻ ശ്രദ്ധിക്കണം.
4. ആവി പിടിക്കുന്ന വസ്തുവിൽ നിന്ന് നിശ്ചിത അകലം പാലിക്കാൻ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ മുഖം പൊള്ളാൻ ഇടയുണ്ട്.
5. മാസത്തിൽ രണ്ട് പ്രാവശ്യം മാത്രം ആവികൊള്ളാൻ ശ്രദ്ധിക്കുക.