
2022 ജൂലൈ 13 -1197 മിഥുനം 29 - ബുധനാഴ്ച. (പുലർച്ചെ 2 മണി 21 മിനിറ്റ് 12 സെക്കന്റ് വരെ മൂലം നക്ഷത്രം ശേഷം പൂരാടം നക്ഷത്രം)
അശ്വതി: ബാദ്ധ്യതകൾ തീർക്കുവാനും സാമ്പത്തിക പുരോഗതി കൈവരിക്കുവാനും സാധിക്കും. സഹോദര സഹായം ലഭിക്കും, പൊതു രംഗത്ത് മാന്യതയുണ്ടാകും. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും, ശ്രദ്ധാപൂര്‍വം ജോലി നിര്‍വഹിക്കും. ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകും. സർക്കാരിൽ നിന്നും നേട്ടം, ശത്രുക്കളിൽ നിന്നും ജയം, വിചാരിച്ച സംഗതികൾ അനായാസം കൈവന്നു ചേരും.
ഭരണി: ഉയർന്ന പദവികൾ, അംഗീകാരങ്ങൾ എന്നിവ ഉണ്ടാകും. വിദ്യാർത്ഥികൾക്ക് ഉന്നത വിജയവും ഉപരി പഠനത്തിനുള്ള സാഹചര്യങ്ങളും ഉണ്ടാകും. ലോണുകള്‍ എളുപ്പത്തില്‍ കിട്ടും, പൊതുജനങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കും. വിദ്യാർത്ഥികൾ പഠനരംഗത്ത് കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ്. ഉല്ലാസയാത്രകൾ നടത്തും, ഉദ്യോഗസ്ഥലത്ത് അധികാരം പ്രകടിപ്പിക്കേണ്ടി വരും.
കാര്‍ത്തിക: പ്രവർത്തന മേഖലയിൽ എതിർപ്പുകൾ ഉണ്ടാകും. സഹോദരില്‍ നിന്നും മനഃക്ലേശം ഉണ്ടാകും, രാത്രിയിലുള്ള സഞ്ചാരം വേണ്ടി വരും. കഴിയുന്നതും രാത്രി യാത്ര ഒഴിവാക്കുക, വളഞ്ഞ വഴിയിലൂടെയുള്ള ധനസമ്പാദനം ഒഴിവാക്കുക. വലിയ പ്രതീക്ഷവച്ചു ചെയ്ത പലതും നഷ്ടത്തിൽ കലാശിക്കും. ആരോഗ്യ പ്രശ്നങ്ങൾ, സാമ്പത്തിക പ്രയാസങ്ങൾ, ഇഷ്ടജനവിരഹം.
രോഹിണി: അപ്രതീക്ഷിതമായ ചെലവുകൾ സാമ്പത്തിക പ്രയാസങ്ങൾ സൃഷ്ടിക്കും. ആഡംബരഭ്രമം ഒഴിവാക്കിയും അനാവശ്യ ചെലവുകൾ നിയന്ത്രിച്ചും വേണം മുന്നോട്ടു പോകാൻ. പരാജയങ്ങളിൽ നിരാശപ്പെടാതെ വിജയം വരെ പ്രവര്‍ത്തിക്കണം. അന്യരുടെ വാക്കുകള്‍ കേട്ട് എടുത്തു ചാടി ഒന്നും തീരുമാനിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യരുത്.
മകയിരം: മനോവ്യാകുലതകളും കാര്യവിഘ്നങ്ങളും ഉണ്ടാകും. വിദ്യാർത്ഥികൾക്ക് പഠന തടസങ്ങൾ ഉണ്ടാകും. ദുര്‍വ്വാശിയും ദുരഭിമാനവും കാരണം കുടുംബസമാധാനം നഷ്ടപ്പെടുത്തും, അത്യാവശ്യ സമയത്ത് പണത്തിന് ബുദ്ധിമുട്ടുണ്ടാകും. ദാമ്പത്യ സുഖക്കുറവ്, സ്ത്രീ സംബന്ധ വിഷയങ്ങളില്‍ കരുതല്‍ വേണം. ബന്ധുജനക്ലേശം, ദേഹാസ്വസ്ഥതകൾ.
തിരുവാതിര: രാഷ്ട്രീയ പ്രവർത്തകർക്ക് വെല്ലുവിളികളെ നേരിടേണ്ടി വരും. എല്ലാ കാര്യത്തിലും ശാന്തതയും സമാധാനവും പുലർത്തണം, ശത്രുക്കളിൽനിന്നും ഭയപ്പാട്. ചിലവിനേക്കാള്‍ വരവ് കുറഞ്ഞിരിക്കും, പകര്‍ച്ച വ്യാധികള്‍ പിടിപെടാതെ നോക്കണം. ചില സംഗതികളില്‍ തീരുമാനമെടുക്കാന്‍ പാടുപെടും. ദാമ്പത്യ വിഷയങ്ങളില്‍ അസുഖകരമായ അവസ്ഥ, ശത്രു ദോഷം.
പുണര്‍തം: ആരോഗ്യപരമായ വിഷമതകൾ മനഃക്ലേശത്തിനിടയാക്കും, ഔദ്യോഗികരംഗത്ത് എതിർപ്പുകൾ ഉണ്ടാകും. സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിച്ച് നല്ല സ്ഥിതിയിൽ എത്തിച്ചേരാൻ സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്കും ജോലിക്കായി കാത്തിരിക്കുന്നവര്‍ക്കും സമയം അനുകൂലം, സുഹൃത്തുക്കള്‍ കാരണം അധികചെലവ് വരാം. ഗുണാനുഭങ്ങള്‍, ധനാഗമാത്തിനു അനുകൂലമായ സാഹചര്യം.
പൂയം: ലാഭകരമായ പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കാൻ സാധിക്കും. ബന്ധുജനങ്ങൾക്ക് സഹായങ്ങൾ ചെയ്യും. ഐശ്വര്യം നിറഞ്ഞുനില്‍ക്കുന്ന സമയം, വില്‍ക്കാന്‍ ഉദ്ദേശിച്ചിരിക്കുന്നവയുടെ വില്‍പന നടക്കും, തൊഴിലില്‍ ഉയര്‍ച്ചയും പുത്തനുണര്‍വും ഉണ്ടാകും, കാര്യങ്ങൾ അനുകൂലമാകും, പ്രയത്നങ്ങൾ സഫലമാകും, നൂതന പദ്ധതികള്‍ ആസൂത്രണം ചെയ്യും.
ആയില്യം: കുടുംബ രംഗത്ത് നില നിന്നിരുന്ന തർക്കങ്ങൾ പരിഹരിക്കാൻ സാധിക്കും. തൊഴിൽ രംഗത്ത് അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. സമൂഹത്തിലെ ഉന്നത സ്ഥാനീയരുടെ ആശിര്‍വാദങ്ങള്‍ ലഭിക്കും. വിദേശത്ത് നിന്നും ശുഭവാര്‍ത്തകള്‍ ശ്രവിക്കും, മേലധികാരികളില്‍ നിന്നും സഹായം ലഭിക്കും, പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും.
മകം: കലാകാരന്മാരുടെയും സാഹിത്യപ്രവർത്തകരുടെയും പ്രശസ്തി വർദ്ധിക്കും. എല്ലാവരോടും സൗമ്യമായി പെരുമാറുകയും സംസാരിക്കുകയും ചെയ്യും, ദൈവാധീനം ഉണ്ട്, ജോലിമാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹസാഫല്യം, മംഗള കാര്യങ്ങളില്‍ പങ്കെടുക്കും, സ്ത്രീകള്‍ കാരണം സുഖവും സമാധാനവും ആഗ്രഹസാഫല്ല്യവും. ആത്മവിശ്വാസത്തോടു കൂടി പ്രവർത്തിച്ച് വിജയം കൈവരിക്കാൻ സാധിക്കും.
പൂരം: കുടുംബസുഖം, ഐശ്വര്യം, മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതി എന്നിവ ഉണ്ടാകും. ഒന്നിലധികം വരുമാന മാർഗങ്ങൾ ഉണ്ടാകും. ധനപരമായി ഉയര്‍ച്ച, വിദേശത്തുനിന്നും ശുഭവാര്‍ത്ത, വിദ്യവിജയം നേടാൻ സാധിക്കുന്നതാണ്, കലാ സാഹിത്യ രംഗത്തുള്ളവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും, ഉദ്യോഗത്തില്‍ നിന്നും കൂടിയ വരുമാനം ലഭിക്കും.
ഉത്രം: കുടുംബ പുഷ്ടി, സത്കർമ്മങ്ങൾ, ഔദ്യോഗിക രംഗത്ത് നേട്ടങ്ങൾ എന്നിവ ഉണ്ടാകും. ശത്രുക്കളുടെ ഉപദ്രവം കുറയും, മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കുവാനും നേതൃത്വം വഹിക്കാനും യോഗം. കല, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ നേട്ടം, ഔദ്യോഗികമായി ദൂരയാത്രകള്‍ വേണ്ടി വരും, വിദേശവാസം ഗുണം ചെയ്യും, അകലെ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും. കുടുംബ ശ്രേയസ്സിനു വേണ്ടി കഠിനാദ്ധ്വാനം ചെയ്യും.
അത്തം: അപ്രതീക്ഷിതമായ ധനനഷ്ടം ഉണ്ടാകും. മറ്റുള്ളവരുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെട്ടു കുഴപ്പങ്ങള്‍ വരുത്തിവയ്ക്കും, ചതിയില്‍ പെടാതിരിക്കാന്‍ സൂക്ഷിക്കണം, വിലപിടിച്ച സംഗതികള്‍ മോഷണം പോകും, ജീവിത പങ്കാളിയുടെ നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങി അബദ്ധത്തില്‍ ചെന്ന് ചാടരുത്. വ്യാപാരികൾക്ക് ചെറിയ പ്രയാസങ്ങൾ ഉണ്ടാകും. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ്.
ചിത്തിര: കലാകാരന്മാർ, സാഹിത്യപ്രവർത്തകർ, അദ്ധ്യാപകർ എന്നിവർക്ക് കാലം ഗുണകരം ആണ്. കലാപ്രവര്‍ത്തനത്തില്‍ മനസുഖം കണ്ടെത്തും, ശത്രുജയം നേടും, ഏറ്റെടുത്ത സംഗതികള്‍ ഉത്തരവാദിത്വത്തോടെ ചെയ്തു തീര്‍ക്കും, നിറവോടു കൂടികൂടി കാര്യങ്ങൾ കൈകാര്യം ചെയ്യും, സന്താനത്തിന് അന്യസ്ഥലത്ത് ഉപരിപഠന യോഗം, വിദ്യാഭ്യാസ നേട്ടം. മനഃസമാധാനം, സൗഖ്യം, കാർഷികാഭിവൃദ്ധി എന്നിവ ഉണ്ടാകും.
ചോതി: പൊതുപ്രവർത്തകർക്ക് അപവാദങ്ങളെയും വിമർശനങ്ങളെയും അഭിമുഖീകരിക്കേണ്ടി വരും. യാത്രയില്‍ ധന നഷ്ടമോ അധിക ചെലവോ വരും, വിജയത്തിനായി കഠിനമായി പ്രയത്നിക്കേണ്ടി വരും, ആരോപണങ്ങൾ രൂക്ഷമാകാതെ നോക്കണം, കുടുബപരമായി ചില ക്ലേശങ്ങള്‍ വന്ന് ഭവിക്കാം.
വിശാഖം: കർക്കശമായ തീരുമാനങ്ങൾ പിന്നീട് ബുദ്ധിമുട്ട് ഉണ്ടാക്കും, എല്ലാവരോടും തുറന്ന് എല്ലാം സംസാരിക്കരുത്. കുടുംബത്തിൽ അസ്വസ്ഥതകൾ പടരാതിരിക്കാൻ ശ്രമിക്കണം, വീട് മാറി നിൽക്കേണ്ടി വരും. സന്മാര്‍ഗ്ഗത്തില്‍ നിന്നും വ്യതിചലിക്കാന്‍ പ്രേരണ ഉണ്ടാകും. അനാവശ്യസാമ്പത്തിക ഇടപാടില്‍ ചെന്ന് ചാടരുത്. ചിന്തിക്കാതെ പ്രവര്‍ത്തിക്കുന്നതിനാല്‍ അപമാനം.
അനിഴം: കുടുംബത്തിൽ മാന്യത ലഭിക്കും, ആരോഗ്യം സംരക്ഷിക്കും, വിദ്യാവിജയം, ലഹരികളിൽ നിന്നൊഴിഞ്ഞു നിൽക്കുക. വിദ്യാഭ്യാസ തടസം മാറും, അന്യദേശത്ത് വാഗ്ദാനം ചെയ്യപ്പെട്ട ജോലിക്ക് ഭാഗ്യം, അച്ചടക്കമുള്ള ജോലി, മംഗളകാര്യതടസം മാറും. കുടുംബത്തിന്റെ ചുമതലകൾ ഉത്തരവാദിത്തത്തോടെ ചെയ്തു തീർക്കും.
തൃക്കേട്ട: ആരോഗ്യപരമായി നല്ല കരുതൽ ആവശ്യം, പങ്കാളിക്ക് തൊഴിൽ പരാജയം, ദേവാലയദർശനം അത്യാവശ്യം. രോഗാവസ്ഥ, ശത്രു ഭീതിയും പരാജയവും, പലരംഗത്ത് നിന്നും പ്രശ്നങ്ങൾ രൂക്ഷമാകും, സമചിത്തതയോടെ വേണം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ. വിവാഹാലോചനകള്‍ മുടങ്ങും. വിദേശത്ത് നിന്നും പ്രതീക്ഷിച്ച ധനം ലഭിക്കില്ല.
മൂലം: ശത്രുക്കളുടെ തന്ത്രങ്ങളെ പരാജയപ്പെടുത്തും, വില കൂടിയ സമ്മാനങ്ങളോ അംഗീകാര പത്രങ്ങളോ കിട്ടും. ശുഭാപ്തി വിശ്വാസ വർദ്ധനയുണ്ടാകും, മനസ്സുഖം, ഉദ്യോഗസ്ഥര്‍ക്ക് ജോലിയില്‍ അനുകൂലമായ മാറ്റം ലഭിക്കും. ഔദ്യോഗികമായി ദൂരയാത്രകൾ. ലോണുകൾ എളുപ്പത്തിൽ കിട്ടും, പ്രണയത്തിൽ പുരോഗതി.
പൂരാടം: സുഹൃത്തിന്റെ സഹായം ലഭിക്കും, ജീവിതത്തിൽ മുന്നേറണമെന്ന മോഹം ജനിക്കും, വിദ്യാവിജയം. കടമകള്‍ നിറവേറ്റും, അകന്നു കഴിഞ്ഞവര്‍ അടുത്ത് വരും, ഭൂമിയിടപാടുകള്‍ നടത്തും, കുടുംബത്തില്‍ ഐശ്വര്യം, ധനാഭിവൃദ്ധിയുടെ സമയം. ചിന്താശീലം, വിവാഹം മൂലം ഉയർച്ച, ധനനേട്ടം. കർമ്മ മണ്ഡലത്തിൽ ഉണ്ടായിരുന്ന വിഷമതകൾ മാറിക്കിട്ടും.
ഉത്രാടം: മധ്യപ്രായം കഴിഞ്ഞവർക്ക് അനുകൂല സമയം, എല്ലാ കാര്യത്തിലും ശാന്തതയും സമാധാനവും പുലർത്തണം. വിനോദ യാത്രകള്‍ നടത്തും, ആത്മവിശ്വാസം കൂടും, നഷ്ടപെട്ടെന്നു കരുതിയ രേഖകള്‍ തിരികെ ലഭിക്കും, സാമ്പത്തിക നേട്ടംപ്രതീക്ഷിക്കാം. പരോപകാരം ചെയ്യാൻ തയ്യാറാകും, ഒരുകാര്യത്തിനും മടി വിചാരിക്കരുത്, ശത്രുജയം.
തിരുവോണം: വസ്തുക്കളുടെ എഴുത്തുകുത്തുകൾ നടക്കാം, വൃഥാപവാദങ്ങളിൽ നിന്നും മോചനം, ഇഷ്ട ഭക്ഷണ ലഭ്യത. വ്യാപാര കാര്യങ്ങളില്‍ അഭിവൃത്തി, പ്രണയത്തില്‍ പുരോഗതി, കലാരംഗത്ത് പുതിയ കൂടിച്ചേരലുകള്‍ ഉണ്ടാകും. സന്തോഷമുള്ള ദിവസം, ബാല്യകാലത്തിലുള്ള കൂട്ടുകാരെ കാണാൻ പറ്റിയ ദിവസം. അഭിമാനകരമായ സംഗതികൾ സംഭവിക്കും, സുഖത്തിനു വേണ്ടി ധനവും സമയവും ചെലവഴിക്കും.
അവിട്ടം: കർമ്മ മണ്ഡലത്തിൽ ഉണ്ടായിരുന്ന വിഷമതകൾ മാറിക്കിട്ടും, സ്ഥാനമാനങ്ങൾ വഹിക്കേണ്ടിവരും. ശത്രുക്കളെ ജയിക്കും, നിര്‍ബന്ധബുദ്ധി കാണിക്കും, ദീനാനുകബ കാണിക്കും, ദാബത്യത്തില്‍ സംതൃപ്തിയും സമാധാനവും ഉണ്ടാകും. പ്രതികൂല സാഹചര്യങ്ങളെ ബുദ്ധിപൂർവ്വം തരണം ചെയ്ത് വിജയം കൈവരിക്കാൻ സാധിക്കും.
ചതയം: വ്യവസായകാര്യങ്ങളിൽ വിജയം നേടും. സത്‌കീർത്തി ഉണ്ടാകും. തൊഴിലന്വേഷകർക്ക് മികച്ച അവസരങ്ങൾ ലഭിക്കും. ആരോഗ്യരംഗം തൃപ്തികരം ആയിരിക്കും. മാതാപിതാക്കള്‍ക്ക് ആരോഗ്യ കാര്യത്തില്‍ പുരോഗതി, സുഖാനുഭവങ്ങള്‍, ദാമ്പത്യത്തില്‍ പുത്തനുണര്‍വ് അനുഭവപ്പെടും. കർമ്മരംഗത്ത് ഉണർവ്വ്, ദൂരയാത്രകൾ, പൊതുജനാനുകൂല്യം എന്നിവ ഉണ്ടാകും.
പൂരുരുട്ടാതി: വിദ്യാഭ്യാസരംഗത്ത് ഉയർച്ച, കർമ്മനിപുണത, ഉന്നതപദവികൾ എന്നിവ ഉണ്ടാകും. കുടുംബൈശ്വര്യം, അനുകൂലമായ സ്ഥലം മാറ്റം എന്നിവ ഉണ്ടാകും. തൊഴിലില്‍ അഭിവൃദ്ധിയും ധനപ്രാപ്തിയും, എല്ലാരംഗത്തും അഭിവൃദ്ധിയും ശുഭ പ്രതീക്ഷയും.
കച്ചവടത്തിൽ പുരോഗതി കൈവരിക്കാൻ സാധിക്കും. ആരോഗ്യരംഗത്ത് കാര്യമായ പ്രയാസങ്ങൾ ഉണ്ടാകില്ല.
ഉത്രട്ടാതി: പുണ്യപ്രവൃത്തികൾ ചെയ്യും. കാർഷികാദായവും കച്ചവട ലാഭവും ഉണ്ടാകും. ലഘുവായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും. ഭക്ഷ്യ വസ്തുക്കളുടെ വിതരണ രംഗത്ത് നേട്ടം, വാഹന വായ്പ ലഭിക്കും, സ്ഥിര വരുമാനംനം കൂടും, സ്ഥാനക്കയറ്റ തടസ്സങ്ങൾ മാറും. വിദ്യാലാഭം, സന്താനസൗഭാഗ്യം, ദൂരയാത്രകൾ എന്നിവ ഉണ്ടാകും.
രേവതി: സാമ്പത്തിക നേട്ടം, നേതൃ പദവികൾ എന്നിവ ഉണ്ടാകും. ധാർമ്മിക പ്രവൃത്തികൾ, ശ്രേയസ് എന്നിവ ഉണ്ടാകും. വിവാഹ നിശ്ചയ സാദ്ധ്യത, ചികിത്സാ രംഗത്ത് നേട്ടം, അഭിനയ മികവ് കാണിക്കും, ആരോപണങ്ങൾ തണുക്കും. കച്ചവടവും കൃഷിയും ലാഭവും നഷ്ടവും ഇല്ലാതെ സാധാരണ നിലയിൽ മുന്നോട്ടു കൊണ്ടു പോകും. സന്തോഷകരമായ അനുഭവങ്ങൾ, വ്യാപാര ലാഭം എന്നിവ ഉണ്ടാകും.