അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന നാം മനുഷ്യർക്കിടയിൽ ഈ നൂതന കാലത്ത് നമ്മളെ അലട്ടുന്ന വെല്ലുവിളികളും പലതരത്തിലാണ്. ശാരീരികവും മാനസികവുമായി അതിനെ വേർതിരിക്കുമ്പോൾ മുൻതൂക്കം എവിടെ നൽകണമെന്നതും നമ്മെ കുഴപ്പത്തിലാക്കുന്നു. ഇത്തരത്തിലുള്ളവയിൽ നമ്മെ തളർത്തുന്ന ഒന്നാണ് ഡിപ്രഷൻ. ഇന്ന് ടീനേജ് കടക്കുമ്പോൾ മുതൽ ഇതിന്റെ പിരിമുറുക്കം അനുഭവിക്കുന്നവരാണ് നമ്മുടെ കുട്ടികൾ എന്നു പറഞ്ഞാൽ ചിലർക്ക് അത്ഭുതകരമാകാം. എങ്കിലും ഇതിന് പിന്നിലും ഉണ്ട് കുറച്ചു സത്യങ്ങൾ. ഇന്ന് ഇത് മരുന്നുകൾക്കൊപ്പം ഇതിനെ നേരിടാനുള്ള വെല്ലുവിളികളും പലതുണ്ട്. അതിൽ സുതാര്യവും നേരിട്ട് മാറ്റും സമ്മാനിക്കുന്ന ഒന്നാണ് യോഗ. വളരെ എളുപ്പത്തിൽ ചെയ്യാനാകും എന്നതും ശാശ്വതമായ പരിഹാരം ഉറപ്പാക്കുകയും ചെയ്യാം എന്നതാണ് ഇതിന്റെ പ്രത്യേകത

യോഗയിൽ ഡിപ്രഷന്റെ ആസനങ്ങളായി സമർപ്പിച്ചിട്ടുള്ളത് സൂര്യനമസ്കാരവുമായി ബന്ധപ്പെട്ടുള്ള യോഗാസനങ്ങൾക്കാണ്. ആദ്യം റിലാക്സേഷൻ തുടങ്ങുന്ന യോഗക്രമങ്ങളിൽ പത്മാസനത്തിലൂടെയും മർജനി ആസനത്തിലൂടെയും തുടങ്ങി സിമ്പിളുകളായ സ്റ്റെപ്പിലൂടെ നീങ്ങുന്ന ആസനങ്ങളുടെ ക്രമത്തിനിടയിൽ ഇടയ്ക്കിടയ്ക്ക് ശവാസനത്തിലൂടെയും കടക്കുന്നത് കൊണ്ട് വലിയൊരു ഭാരം നമുക്ക് അനുഭവപ്പെടുകയും ഇല്ല. ഇവയുടെ എല്ലാ വിശദവിവരങ്ങളും മുകളിൽ കാണുന്ന വീഡിയോയിൽ വിവരിച്ചിട്ടുണ്ട്. അപ്പോൾ ഇതേവരും ട്രൈ ചെയ്യുമല്ലോ

yoga-depression