
കൊച്ചി: ഡോളറിനെതിരെ ഇന്ത്യൻ റുപ്പിയുടെ മൂല്യം ദയനീയമായി ഇടിയുന്നു. ഇന്നലെ ഒരുവേള മൂല്യം റെക്കാഡ് താഴ്‌ചയായ 79.66 വരെ ഇടിഞ്ഞു. വ്യാപാരാന്ത്യം മൂല്യമുള്ളത് 15 പൈസ ഇടിഞ്ഞ് 79.60ൽ; ഇത് എക്കാലത്തെയും താഴ്‌ന്ന ക്ളോസിംഗ് നിരക്കാണ്.
രാജ്യാന്തര തലത്തിൽ ഡോളറിന് സ്വീകാര്യത ഏറുന്നതാണ് രൂപയ്ക്ക് തിരിച്ചടിയാകുന്നത്. ഓഹരിവിപണിയുടെ തളർച്ചയും വിദേശനിക്ഷേപകരുടെ പിന്മാറ്റവും മൂല്യത്തകർച്ചയുടെ ആക്കംകൂട്ടുന്നു. ആറ് പ്രമുഖ കറൻസികൾക്കെതിരായ ഡോളർ ഇൻഡക്‌സ് (ഡോളറിന്റെ മൂല്യം) ഇന്നലെ 0.48 ശതമാനം വർദ്ധിച്ച് 108.54ലെത്തി.
യൂറോ 20 വർഷത്തെ
താഴ്‌ചയിൽ
ഡോളറിനെതിരെ യൂറോയുടെ മൂല്യം ഇന്നലെ 12 ശതമാനം ഇടിഞ്ഞ് 20 വർഷത്തെ താഴ്‌ചയായ 1.00005ലെത്തി. ഊർജ പ്രതിസന്ധി, ആഗോളമാന്ദ്യ ഭീതി, പലിശനിരക്ക് കൂട്ടാനുള്ള യൂറോപ്യൻ കേന്ദ്രബാങ്കിന്റെ നീക്കം എന്നിവയാണ് യൂറോയെ വലയ്ക്കുന്നത്.