
ദിവസേനയുളള ലൈംഗികബന്ധത്തിന് സ്ത്രീയിലും പുരുഷനിലും ഉണ്ടാക്കാൻ കഴിയുക അത്ഭുതകരവും ആരോഗ്യകരവുമായ മാറ്റങ്ങളാണ്. ന്യൂറോ സയൻസ് ജേണൽ എന്ന ശാസ്‌ത്ര പ്രസിദ്ധീകരണം 18നും 45നുമിടയിലുളള വനിതകളിൽ ദിനേനയുളള ശാരീരികബന്ധം വരുത്തുന്ന മാറ്റങ്ങളും ഗുണങ്ങളും പഠനവിധേയമാക്കിയ ഫലങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സോമോറ്റോ സെൻസറി കോർട്ടെക്‌സ് എന്ന സ്‌പർശം, വേദന, താപനില എന്നിവ അറിയുന്ന തലച്ചോറിലെ ഭാഗത്തിൽ ലൈംഗികബന്ധം ആരംഭിക്കുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങൾ പഠനവിധേയമാക്കി. പുരുഷന്മാരേതിലെക്കാൾ അതിശയകരമായ മാറ്റമാണ് ഈ ഭാഗത്തുണ്ടാകുന്നതെന്ന് പഠനത്തിൽ തെളിഞ്ഞു.അതായത് ലൈംഗികബന്ധം വഴി 18നും 45നുമിടയിൽ പ്രായമുളള സ്‌ത്രീകൾക്ക് വലിയ തോതിൽ സന്തോഷമുണ്ടാകുന്നതായാണ് മനസിലാക്കാനായത്.
മാത്രമല്ല ദിവസവും ശാരീരികബന്ധം സാദ്ധ്യമാകുന്ന സ്‌ത്രീകളിൽ രോഗങ്ങൾ കുറവുളളതായും ഓർമ്മശക്തിയുടെ കാര്യത്തിൽ മറ്ര് സ്‌ത്രീകളെക്കാൾ മുന്നിലാണെന്നും ഗവേഷകർക്ക് മനസിലാക്കാനായി.