biju

തൃശൂർ: ബാറിലുണ്ടായ സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഏഴംഗ ക്വട്ടേഷൻ സംഘം അറസ്റ്റിൽ. കാട്ടൂർ സ്വദേശികളായ അജ്മൽ, അതുൽ, യാസിം, അമിത്, ധനേഷ്, വിഷ്ണു, അമൽ എന്നിവരാണ് പിടിയിലായത്. പ്രതികൾ സഞ്ചരിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.

പെരിഞ്ഞനം ചക്കരപ്പാടം സ്വദേശി ബൈജു ( 40 ) ആണ് കൊല്ലപ്പെട്ടത്. തളിക്കുളത്തെ സെൻട്രൽ റെസിഡൻസി ബാറിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. ബില്ലിൽ കൃത്രിമം കാണിച്ചതിന് ജീവനക്കാരനെ ബാറുടമ കൃഷ്ണരാജ് ശാസിച്ചിരുന്നു.


ഇതിന്റെ വൈരാഗ്യത്തിൽ ബാർ ജീവനക്കാരൻ വിളിച്ചുവരുത്തിയ ക്വട്ടേഷൻ സംഘമാണ് അക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ബാറുടമയുടെ സഹായിയാണ് ബൈജു. അക്രമത്തിൽ കൃഷ്ണരാജിനും സുഹൃത്ത് അനന്തുവിനും കുത്തേറ്റിരുന്നു. കൃഷ്ണരാജ് ഗുരുതരാവസ്ഥയിലാണ്.