kk

ദക്ഷിണേന്ത്യൻ സുപ്പർതാരം പ്രഭാസ് അഭിനയിച്ച രാധേ ശ്യാം എന്ന ചലച്ചിത്രത്തിന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ജൂലായി 17ന്. സീ കേരളം ചാനലിൽ 17ന് വൈകിട്ട് ഏഴിനാണ് ചിത്രം സംപ്രേഷണം ചെയ്യുന്നത്.

പ്രഭാസും പൂജാ ഹെഗ്‌ഡെയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രാധേ ശ്യാം, യുവി ക്രിയേഷൻസിന്റെ ബാനറിൽ തെലുങ്കിലെ പ്രശസ്ത സംവിധായകൻ രാധാകൃഷ്ണ കുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഗോപി കൃഷ്ണ മൂവീസും യുവി ക്രിയേഷനും ചേർന്നു നിർമ്മിച്ച ചിത്രത്തിൽ ഭാഗ്യശ്രീ, സത്യരാജ്, ജഗപതി ബാബു എന്നിവരും വേഷമിടുന്നു.

.

രാധേ ശ്യാമിനെക്കൂടാതെ രജിഷ വിജയൻ നായികയായ കീടം എന്ന ചലച്ചിത്രവും സീ കേരളം സംപ്രേഷണം ചെയ്യും. ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് രാഹുൽ റിജി നായരാണ്. . ശ്രീനിവാസൻ, വിജയ് ബാബു എന്നിവർക്കു പുറമെ രഞ്ജിത് ശേഖർ നായർ, ആനന്ദ് മൻമഥൻ, മഹേഷ് നായർ, മണികണ്ഠൻ പട്ടാമ്പി, രാഹുൽ റിജി നായർ, അർജുൻ രാജൻ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു