dead-body

തിരുവനന്തപുരം: തമിഴ്നാട്ടിലെ കുളച്ചൽ തീരത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആഴിമലയിൽ നിന്ന് കാണാതായ കിരണിന്റെ മൃതദേഹമാണോ ഇതെന്നാണ് പൊലീസിന്റെ സംശയം. വിഴിഞ്ഞം പൊലീസ് കുളച്ചലിലേക്ക് പുറപ്പെട്ടു.

കിരണിനെ ശനിയാഴ്ച ഉച്ചയ്‌ക്ക് 1.30ന്‌ ശേഷമാണ് കാണാതായത്. അന്ന് ഫേസ്ബുക്ക്‌വഴി പരിചയപ്പെട്ട വിഴിഞ്ഞം സ്വദേശിയായ പെൺകുട്ടിയെ കാണാനായിട്ട് നരുവാമൂട് സ്വദേശിയായ കിരൺ രണ്ട് സുഹൃത്തുക്കൾക്കൊപ്പം പോയിരുന്നു.

എന്നാൽ വീടിന് മുന്നിൽവച്ച് പെൺകുട്ടിയുടെ സഹോദരൻ ഉൾപ്പടെയുള്ളവർ മർദിച്ചെന്നും തട്ടിക്കൊണ്ടുപ്പോയെന്നുമാണ് ഒപ്പമുണ്ടായിരുന്ന യുവാക്കൾ പൊലീസിനു നൽകിയ മൊഴി. ഇതേദിവസം ഒരു ചെറുപ്പക്കാരൻ കടലിൽ വീണതായി നാട്ടുകാർ പൊലീസിനോട് പറഞ്ഞിരുന്നു.